കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റേത് രാഷ്ട്രീയനാടകം: ആന്റണി

  • By Ajith Babu
Google Oneindia Malayalam News

AK Antony
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടം രാഷ്ട്രീയ നാടകമാണെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. അഞ്ച് വര്‍ഷം ഭരണം ലഭിച്ചിട്ടും സ്ത്രീപീഡനം, അഴിമതി, മണല്‍ മാഫിയ, ഗുണ്ടായിസം എന്നിവയ്‌ക്കെതിരെയൊന്നും യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയ ശേഷം പോലീസുകാര്‍ക്ക് ഫാക്‌സ് അയയ്ക്കുന്നത് വെറും നാടകമാണെന്ന് ആന്റണി കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'കൗണ്ട്ഡൗണ്‍' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹമന്ത്രിമാരെ മറികടന്ന് അവരുടെ വകുപ്പുകളില്‍ തലയിട്ട മുഖ്യമന്ത്രിയായിരുന്നു അച്യുതാനന്ദന്‍. എന്നിട്ടും സ്ത്രീപീഡനക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എത്ര കേസുകളെടുത്തു? എത്ര പേരെ തടവിലാക്കി? ആന്റണി ചോദിച്ചു.

സര്‍ക്കാര്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല. എത്ര സ്ത്രീപീഡന കേസുകളുണ്ടെന്നതിന് കണക്കുകളില്ല. അഞ്ച് വര്‍ഷം കുംഭകര്‍ണനെപ്പോലെ ഉറക്കംതൂങ്ങിയ അച്യുതാനന്ദന്‍ ഇപ്പോള്‍ നടപടിയെടുക്കുന്നതായി നടിക്കുകയാണ്. ു.

സ്വന്തം പാര്‍ട്ടി സെക്രട്ടറിക്കെതിരെ പത്രങ്ങളില്‍ വന്ന പല വാര്‍ത്തകളോടും പ്രതികരിക്കാതെ അദ്ദേഹം അത് ആസ്വദിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും പത്രത്തിന്റെ തലക്കെട്ടുകള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ചായിരുന്നു.

സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചാല്‍ പഠിച്ചു കൊണ്ടേയിരിക്കുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. വികസന കാര്യത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനത്ത് ഉള്ളത്.

ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളം രണ്ടാം ബംഗാളായി മാറും. കഴിഞ്ഞ 35 വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന ഇടതുപക്ഷം അവിടത്തെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് പട്ടിണിയും, ദാരിദ്യ്രവും, തൊഴിലില്ലായ്മയുമാണ്. അങ്ങനെയുള്ള ബംഗാളില്‍ നിന്ന് തൊഴില്‍ നേടി മൈലുകള്‍ അകയുെള്ള കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തുകയാണ്. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ കേരളം രണ്ടാം ബംഗാളാകാന്‍ അധിക സമയമൊന്നും വേണ്ട.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വികസന കാര്യത്തില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമാകുമെന്നും ആന്റണി പറഞ്ഞു.

English summary
Senior Congress Leader and Union Defence Minister and AK Antony came down heavily on Chief Minister VS Achuthanandan for his inaction against corruption in the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X