കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ മദ്യവില 20ശതമാനം വരെ കൂട്ടി

  • By Lakshmi
Google Oneindia Malayalam News

Liquor
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ മദ്യപ്രിയര്‍ക്ക് ദുഖകരമായ ഒരു വാര്‍ത്ത. സംസ്ഥാനത്ത് മദ്യവിലകൂട്ടി. മൂന്ന് സ്ലാബുകളായിട്ടാണ് വിലകൂട്ടല്‍ നടന്നിരിക്കുന്നത്. 10,ശതമാനം, 15ശതമാനം, 20ശതമാനം എന്നിങ്ങനെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്.

എക്‌സൈസ് റവന്യൂ 9200 കോടിയാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിലവര്‍ധന നടപ്പാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വിലക്കയറ്റം നിലവില്‍വന്നത്. കൂടിയ വിലയനുസരിച്ച് 180മില്ലിയുടെ കുപ്പിയ്ക്ക് രണ്ട് രൂപമുതല്‍ 25 രൂപവരെ വിലകൂടും.

മദ്യക്കുപ്പികളില്‍ തീരെ ചീപ്പായ ഐറ്റങ്ങള്‍ക്ക് പത്തുശതമാനമാണ് വിലകൂട്ടിയിരിക്കുന്നത്. കൂട്ടത്തില്‍ തൊട്ടടുത്ത ഗ്രേഡില്‍ നല്‍ക്കുന്നവയ്ക്ക് 15ശതമാനവും(ഇത്തരം മദ്യത്തിന്റെ 180മില്ലി ലിറ്റര്‍ കുപ്പിയുടെ വില 59.62 എന്നുള്ളത് 89.41രൂപയായി മാറും), ഏറ്റവും മുമ്പന്‍ ഇനങ്ങള്‍ക്ക്(പ്രീമിയം വെറൈറ്റി) 20ശതമാനമാവുമാണ് വിലകൂട്ടിയിരിക്കുന്നത്.

വിവിധയിനം മദ്യങ്ങള്‍ക്ക് വ്യത്യസ്ത തരത്തിലാണ് വിലകൂട്ടിയിരിക്കുന്നത്. ഈ വിലക്കയറ്റം 567കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കുക. 180മില്ലി ലിറ്ററിന്റെ ബ്രാന്‍ഡഡ് മദ്യക്കുപ്പിയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും ഈടാക്കുന്നതിലും കുറഞ്ഞ വിലയാണ് കര്‍ണാടകത്തില്‍ ഈടാക്കുന്നതെന്ന് വിലകൂട്ടിയ കാര്യം അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എക്‌സൈസ് മന്ത്രി എംപി രേണുകാചാര്യ പറഞ്ഞു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടത്തുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടകം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് റവന്യൂ ഇനത്തില്‍ 700 കോടിരൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. മദ്യത്തിന് വിലകൂട്ടിയതോടെ മദ്യനിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്ടറല്‍ ആള്‍ക്കഹോളിന്റെ(ഇഎന്‍എ)യുടെ കൂടിയ വില മറികടക്കാന്‍ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് സാധിയ്ക്കും. ഇഎന്‍എയുടെ വില അടുത്തിടെ ലിറ്ററിന് 36രൂപയായി ഉയര്‍ത്തിയിരുന്നു.

ഡിസ്റ്റിലറികള്‍ക്കും, ബ്രിവറികള്‍ക്കുമുള്ള ലൈസന്‍സ് ഫീസും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് ജൂണ്‍ ഒന്നുമുതലായിരിക്കും നിലവില്‍വരുക. ഇപ്പോള്‍ 30ലക്ഷം രൂപയാണ് വര്‍ഷത്തേയ്ക്ക് ഫീസിനത്തില്‍ ഈടാക്കുന്നത്. ജൂണ്‍ 1മുതല്‍ ഇത് 60ലക്ഷം രൂപയാകും. ഫീസ് വര്‍ധനയിലൂടെ മാത്രം 30കോടി രൂപ സംസ്ഥാന ഖജനാവിന് അധികം ലഭിയ്ക്കും.

English summary
The State Government has increased liquor prices in three slabs by 10 per cent, 15 per cent and 20 per cent with the aim of bringing in excise revenue of Rs. 9,200 crore during the year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X