Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടയേറും അപകടകരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ബോധരഹിതയായി വീണ കോണ്‍ഗ്രസ് നേതാവ് സിന്ധു ജോയ് സുഖം പ്രാപിക്കുന്നു.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയിവിലാണ് സിന്ധുവുള്ളത്. കല്ലേറുകൊണ്ട് സിന്ധുവിന്റെ ഇടതുകയ്യില്‍ പരുക്കുണ്ട്. മുട്ടയേറ് നെഞ്ചില്‍ കൊണ്ടതാണ് സിന്ധു ചര്‍ദ്ദിക്കാനും ബോധരഹിതയാകാനും കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മുട്ടയേറുകൊണ്ട് സിന്ധു ബോധം കെട്ടുവീണത് നാടകമാണെന്ന് എതിരാളികള്‍ ആരോപിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നപ്പോള്‍ ഗ്രനേഡിന് മുന്നില്‍ വീഴാത്ത സിന്ധുവെങ്ങനെ മുട്ടയേറുകൊണ്ട് വീണുവെന്നായിരുന്നു അവരുടെ ചോദ്യം.

എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് മറിച്ചാണ്. മുട്ടയേറിന് ബോധം നശിപ്പിക്കാനും ചിലപ്പോള്‍ ശരീരത്തെ തളര്‍ത്തിക്കളയാനും വരെ ശക്തിയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഏറ് നല്ല കനപ്പെട്ടതാണെങ്കിലും അതേല്‍ക്കുന്നത് നെഞ്ചിലാണെങ്കിലും ബോധംമറയാനും തുടര്‍ച്ചയായ ചര്‍ദ്ദില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.

മെഡിക്കല്‍ സയന്‍സില്‍ വാസോവേഗല്‍ സിന്‍കോപ്പ് എന്ന പറയുന്ന ശാരീരിക തളര്‍ച്ചയ്ക്കും ഇത് കാരണമായേയ്ക്കും. ശരീരത്തിലെ പ്രത്യേകിച്ചും തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തചംക്രമണം മന്ദഗതിയിലാകുന്നതുമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്- ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല ഇത്തരം ആക്രമണത്തിന് ഇരയാകുന്ന വ്യക്തി വേഗത്തില്‍ വൈകാരിക മാറ്റം സംഭവിക്കുന്നവരാണെങ്കില്‍ അവസ്ഥ തീര്‍ത്തും വിഷമകരമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന സിന്ധുവിന് തിങ്കളാഴ്ച രാത്രി നേരിയ ശ്വാസതടസ്സവും ചര്‍ദ്ദിയുമുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സിന്ധുവിന്റെ എക്‌സ്‌റേ പരിശോധനയില്‍ ആന്തരികമുറിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും വേദനയുണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി പിആര്‍ഒ കൃഷ്ണന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+