കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മോതിരം വിതരണം ചെയ്‌തെന്ന്

  • By Super
Google Oneindia Malayalam News

കല്‍പ്പറ്റ: ആദിവാസി വോട്ടര്‍മാരെ സ്വാധീനിക്കാനായി യു ഡി എഫ് വയനാട്ടില്‍ മോതിരം വിതരണം ചെയ്തതായി അരോപണം. സ്വര്‍ണമോതിരം എന്ന പേരില്‍ സ്വര്‍ണം പൂശിയ മോതിരങ്ങളാണ് യുഡിഎഫ് വിതരണം ചെയ്തതെന്നും ഇടത് നേതാക്കള്‍ ആരോപിക്കുന്നു.

ആദാവാസികള്‍ക്ക് വിതരണം ചെയ്തുവെന്ന്് പറയുന്ന മോതിരങ്ങളുമായി ഇടതുനേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനവു നടത്തിയിട്ടുണ്ട്.

കല്‍പ്പറ്റയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ മോതിരം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്.

സ്വര്‍ണമോതിരം എന്ന പേരില്‍ സ്വര്‍ണം നിറം പൂശിയ മോതിരം നല്‍കുകയായിരുന്നു. കല്‍പറ്റ മണ്ഡലത്തിലെ പടിഞ്ഞാറെത്തറ, മേപ്പാടി, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമിടയിലാണ് ഇവ വിതരണം ചെയ്തത്.

വോട്ടര്‍മാര്‍ക്ക് 2000 രൂപ വീതം നല്‍കിയതായും ആരോപണമുണ്ട്. ഇതെക്കുറിച്ച് സി പി എം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

English summary
LDF leaders alleged that UDF activist distributed imitation gold ring to voters at Wayanadu tribal belt to bag vote for Kalpatta UDF candidate MV Sreyamskumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X