കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുവിനെ ആക്രമിച്ചത് നേതൃത്വത്തിന്റെ അറിവോടെ

  • By Lakshmi
Google Oneindia Malayalam News

Sindhu Joy
കൊച്ചി: യുഡിഎഫ് പ്രചാരണവേദിയില്‍ സിന്ധു ജോയിക്കു നേരേയുണ്ടായ ആക്രമണം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.

ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സിന്ധു ജോയിക്കെതിരേ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ബ്യൂറോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വാമനപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് സി. മോഹനചന്ദ്രന്റെ പ്രചാരണയോഗവേദിയില്‍ ഞായറാഴ്ചയാണു സിന്ധു ജോയിക്കെതിരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലേറും മുട്ടയേറും നടത്തിയത്.

തരഞ്ഞെടുപ്പു കാലത്തു സിപിഎം വിട്ട സിന്ധു നേരേ കോണ്‍ഗ്രസില്‍ അംഗത്വം നേടിയതും നാടൊട്ടുക്കു പാര്‍ട്ടിക്കെതിരേ പ്രചാരണത്തിനിറങ്ങിയതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി വിട്ട മറ്റു നേതാക്കളെയെല്ലാവരെയും കടത്തിവെട്ടിയാണ് സിന്ധു സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണത്രേ നേതൃത്വത്തിന്റെ വിലയിരുത്തല്‍

ഈ സാഹചര്യത്തിലാണു സിന്ധു ജോയിക്കെതിരേ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

സിന്ധു ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. . സിന്ധുവിന്റെ നെഞ്ചില്‍ ഏറുകൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബോധം വീണതിന് ശേഷം സിന്ധു മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിട്ടുണ്ട്.

യു ഡി എഫിന്റെ മുന്നേറ്റം കണ്ട് ഇടതുപക്ഷത്തിന് അസഹിഷ്ണുതയാണെന്നും അങ്ങനെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നും സിന്ധു ജോയി പറഞ്ഞു. യു ഡി എഫിന്റെ മുന്നേറ്റത്തെ കല്ലും ചീമുട്ടയുമെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും സിന്ധു ജോയി പറഞ്ഞു.

English summary
Central Intellegence reports said that there is chances for attack against Sindhu Joy even after assembly Election. The report also said that Sindhu's move worried the CPM leadership of the state, the attack was with thier consent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X