കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് ഏഴുമുതല്‍ അഞ്ചുവരെ

  • By Lakshmi
Google Oneindia Malayalam News

Election
തിരുവനന്തപുരം: രാഷ്ട്രീയകേരളത്തിന്റെ വിധിയെഴുതാന്‍ സംസ്ഥാനത്തെ 2,31,47,871 വോട്ടര്‍മാര്‍ ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. ആകെ 971 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

വോട്ട് പാഴാക്കരുതെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മിഷനും രാഷ്ട്രീയ പാര്‍ട്ടികളും ആവര്‍ത്തിച്ചു നടത്തിയിട്ടുണ്ട്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനാണ് ഇനിയുള്ള പ്രവര്‍ത്തനം. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരക്കിട്ട നിശബ്ദപ്രചരണത്തിലാണ്.

20,758 ബൂത്തുകളും 27 അനുബന്ധ ബൂത്തുകളുമാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുന്നത്. ഇതില്‍ 15% ബൂത്തുകള്‍ പ്രശ്‌നസാധ്യതയുള്ളവയായി കണക്കാക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാന്‍ സംസ്ഥാനത്തിനു പുറത്തുള്ള 40 കമ്പനി പൊലീസ് അടക്കം 85,000 പൊലീസുകാര്‍ രംഗത്തുണ്ടാകും. ഏറ്റവും കൂടുതല്‍ പ്രശ്‌നസാധ്യതാ ബൂത്തുകളുള്ളതു കണ്ണൂരിലാണ്, 1257 എണ്ണം.

ബുധനാഴ്ച രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് അഞ്്ചുവരെയാണ് പോളിങ്, വൈകിട്ട് അഞ്ചിനു ക്യൂ നില്‍ക്കുന്നവര്‍ക്കും പ്രിസൈഡിങ് ഓഫിസര്‍ വോട്ടുചെയ്യാന്‍ സ്ലിപ്പ് നല്‍കും. എന്നാല്‍ അഞ്ചുമണി കഴിഞ്ഞു ബൂത്തില്‍ എത്തുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയില്ല.

വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്യുന്ന ഫോട്ടോ പതിച്ച സ്ലിപ്പോ ഉണ്ടെങ്കില്‍ വോട്ടുചെയ്യാം. കാര്‍ഡ് ഉള്ളവര്‍ക്കു സ്ലിപ്പ് നിര്‍ബന്ധമില്ല. രണ്ടു രേഖകളില്‍ ഏതെങ്കിലുമൊന്നു കൈവശം ഉണ്ടായാല്‍ മതി.

എന്നാല്‍ പട്ടികയില്‍ പേരില്ലെങ്കില്‍ രണ്ട് തിരിച്ചറിയല്‍ രേഖകളുണ്ടെങ്കില്‍പ്പോലും ആര്‍ക്കും വോട്ടുചെയ്യാന്‍ സാധിക്കില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ വ്യക്തമാക്കി. വോട്ടിങ് ദിവസം എല്ലാ പോളിങ് സ്‌റ്റേഷനിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടാകും. അവിടെ നിന്നു സ്ലിപ്പ് വിതരണം ചെയ്യും. പ്രവാസികള്‍ വോട്ടുചെയ്യാന്‍ ഹാജരാക്കേണ്ട ആധികാരിക രേഖ പാസ്‌പോര്‍ട്ട് ആണ്.

English summary
Over 60,000 poll officials and 80,000 policemen are on duty for the assembly polls that will begin at 7 a.m. on Wednesday in Kerala, a state known to throw out the incumbent government every five years. There are 20,758 polling booths and 27 auxiliary polling stations in the state where the opposition United Democratic Front will challenge the ruling Left Democratic Front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X