കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയ്ക്കെതിരേ വീണ്ടും വിഎസിന്റെ ഒളിയമ്പ്

Google Oneindia Malayalam News

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിയ്ക്കുന്നതിനിടയില്‍ സിപിഎം സെക്രട്ടരി പിണറായി വിജയനെതിരെ വീണ്ടും മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ ഒളിയമ്പ്.

ലാവ്ലിന്‍ അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ അഴിമതിയും അഴിമതി തന്നെ എന്നായിരുന്നു വി എസ് പ്രതികരിച്ചത്. ഇത് പിണറായിയ്ക്കെതിരെ ഉള്ള ഒരു ഒളിയമ്പായിരുന്നു. എന്നാല്‍ പിണറായിയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞതുമില്ല. ഇതേ തന്ത്രമാണ് തനിയ്ക്കെതിരേ മത്സരിയ്ക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയ്ക്കെതിരേയും വിഎസ് കഴിഞ്ഞ ദിവസം പ്രയോഗിച്ചത്. വാക്കുകളില്‍ മോശമായ അര്‍ത്ഥം ഇല്ലെങ്കിലും സാഹചര്യവും, വ്യംഗ്യാര്‍ത്ഥവും, ശരീര ചേഷ്ടകളും വച്ച് നോക്കുമ്പോള്‍ അര്‍ത്ഥം വാക്കുകളുടെ അര്‍ത്ഥം മാത്രമാവില്ല. ഇത് വിഎസിന്റെ പതിവ് തന്ത്രമാണ്.

ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് ലാവ്ലിനെക്കറിച്ച് ചോദ്യം ഉചര്‍ന്നത്. 'എല്ലാ അഴിമതിയും അഴിമതിതന്നെ' എന്നായിരുന്നു വിഎസിന്റെ മറുപടി.

വ്യക്തിയുടെ മേന്മ കൊണ്ടല്ല, സംഘടനയുടെ ശക്തികൊണ്ടാണ് യോഗത്തിന് ആള്‍ കൂടുന്നതെന്ന് പിണറായി പറഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'ജനങ്ങള്‍ മനസ്സിലാക്കട്ടെ' എന്നായിരുന്നു വി.എസ്സിന്റെ മറുപടി. ജീവിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രം സ്ഥാനാര്‍ഥികള്‍ പോസ്റ്ററിലും നോട്ടീസിലും അച്ചടിക്കുന്നത് ശരിയല്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ വി.എസ്. പറഞ്ഞു; 'പറയുന്നവര്‍ പറയട്ടെ, ആവക കാര്യങ്ങള്‍ക്ക് മറുപടി പറയാനുള്ളവര്‍ പറഞ്ഞിട്ടുമുണ്ട്. ഓരോരുത്തരും ഓരോന്ന് പറയും'.

English summary
Replying to a query on the SNC-Lavalin controversy, Achutanandan said, he viewed all forms of corruption in the same manner. This is another indirect attack on Pinarai Vijayan who is the Secretery of CPM in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X