കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 75.12 ശതമാനം പോളിങ്

  • By Lakshmi
Google Oneindia Malayalam News

Election
തിരുവനന്തപുരം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത വോട്ടിങ് അവസാന കണക്കുകള്‍പ്രകാരം 75.12 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 1991 ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം72 ശതമാനം കടക്കുന്നത്. സംസ്ഥാനത്തുടനീളം വളരെ സമാധാനപരമായിട്ടാണ് പോളിങ് നടന്നത്. അങ്ങിങ്ങായി നടന്ന ചില്ലറ പ്രശ്നങ്ങളൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായ പോളിങ് എന്നുതന്നെ പറയാം.

ജില്ല തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം 68.3%,
കൊല്ലം 72.8%
പത്തനംതിട്ട 68.2%
ആലപ്പുഴ 79.1%
കോട്ടയം 73.8%
ഇടുക്കി 71.1%
എറണാകുളം 77.6%
തൃശൂര്‍ 74.9%
പാലക്കാട് 75.6%
മലപ്പുറം 74.6%
കോഴിക്കോട് 81.3%
വയനാട്73.8%
കണ്ണൂര്‍ 80.7%
കാസര്‍കോട് 76.3%
8:53AM
ഏപ്രില്‍ 14

വോട്ടെടുപ്പ് സമാധാനപരം

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് 3മണിവരെയുള്ള കണക്ക് പ്രകാരം 61.2 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് വിവരം.

രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. അഞ്ചുമണിയോടെ വോട്ടെടുപ്പ് അവസാനിയ്ക്കും. അഞ്ചുമണിയ്ക്ക് ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സമയം നല്‍കും. അതുകഴിഞ്ഞ് എത്തുന്നവരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ല.

ഏറെ പ്രശ്നസാധ്യതകളുള്ള ഏറ്റവും കൂടുതല്‍ബൂത്തുകളുള്ള കണ്ണൂര്‍ ജില്ലയില്‍പ്പോലും പതിവിന് വിപരീതമായി ഇതുവരെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജില്ലകളിലെ പോളിങ് ശതമാനം
കാസര്‍ക്കോട് 63.2%
കണ്ണൂര്‍ 66.5%
വയനാട് 60.4%
കോഴിക്കോട് 64.5%
മലപ്പുറം 60.1%
പാലക്കാട് 62.5%
തൃശൂര്‍ 62.1%
എറണാകുളം 64.0%
ഇടുക്കി 59.3%
കോട്ടയം 61.5%
ആലപ്പുഴ 64.6%
പത്തനംതിട്ട 57.3%
കൊല്ലം 58.7%
തിരുവനന്തപുരം 54.7%
3:48 PM

ഉച്ചവരെ 48.5ശതമാനം പോളിങ്
ഉച്ചവരെ കേരളത്തില്‍ 48.5ശതമാനം പോളിങ് രേഖപ്പെടുത്തി. എവിടെനിന്നും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. 53.2ശതമാനമാണ് ഇവിടത്തെ പോളിങ് നിരക്ക്. തിരുവനന്തപുരം ഇപ്പോഴും ഏറ്റവും പോളിങ് നിരക്ക് കുറഞ്ഞ ജില്ലയായി തുടരുകയാണ്(43%). ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ജില്ലകളിലെ പോളിങ് ശതമാനം
കാസര്‍ക്കോട് 51.6%
കണ്ണൂര്‍ 53.2%
വയനാട് 49.2%
കോഴിക്കോട് 50.4%
മലപ്പുറം 47%
പാലക്കാട് 49.9%
തൃശൂര്‍ 49.3%
എറണാകുളം 50.6%
ഇടുക്കി 47.6%
കോട്ടയം 49.2%
ആലപ്പുഴ 51.1%
പത്തനംതിട്ട 45.7%
കൊല്ലം 46.7%
തിരുവനന്തപുരം43%
1:27PM

11മണി കഴിഞ്ഞപ്പോള്‍ 32.1% പോളിങ്
തിരുവനന്തപുരം: പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ കേരളത്തിലെ പോളിങ് ശതമാനം 32.1ആണ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്(35.5%), ഏറ്റവും കുറച്ച് പോളിംഗ് തിരുവനന്തപുരത്തും (28.3%) . വിവിധ ജില്ലകളിലെ പ്രമുഖ നേതാക്കളും ചലച്ചിത്രതാരങ്ങളും വോട്ട് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍ നിന്നും തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ നിന്നും നേരിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജില്ലകളിലെ പോളിങ് ശതമാനം
കാസര്‍ക്കോട് 34.7%
കണ്ണൂര്‍ 35.5%
വയനാട് 34.9%
കോഴിക്കോട് 32.8%
മലപ്പുറം 31.6%
പാലക്കാട് 33.7%
തൃശൂര്‍ 32.5%
എറണാകുളം 34.1%
ഇടുക്കി 30.9%
കോട്ടയം 32.5%
ആലപ്പുഴ 33.7%
പത്തനംതിട്ട 29.2%
കൊല്ലം 30.6%
തിരുവനന്തപുരം 28.3%
11:25 AM

ബൂത്ത് ഓഫീസറെ അറസ്റ്റുചെയ്യാന്‍ ഉത്തരവ്
പറവൂര്‍: കൂനംമാവ്‌ 24ആം നമ്പര്‍ ബൂത്ത്‌ ലെവല്‍ ഓഫീസറെ അറസ്‌റ്റു ചെയ്യാന്‍ വരണാധികാരികൂടിയായ ഡെപ്യൂട്ടി കലക്‌ടര്‍ ഉത്തരവിട്ടു. ഈ ബൂത്തിലെ വോട്ടര്‍മാര്‍ക്ക്‌ സ്ലിപ്പ്‌ വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ്‌ നടപടി.

കഴിഞ്ഞ നാലു ദിവസമായി വോട്ടര്‍മാര്‍ക്ക്‌ സ്ലിപ്പ്‌ വിതരണം ചെയ്യാന്‍ ഓഫീസര്‍ എന്‍.എന്‍ ഹരിദാസ്‌ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന്‌ ഈ ബൂത്തില്‍ ഇതുവരെ പോളിംഗ്‌ നടന്നിട്ടില്ല. ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പറവൂര്‍ 23ആം നമ്പര്‍ ബൂത്തിലും പോളിംഗ്‌ തടസ്സപ്പെട്ടിരിക്കുകയാണ്‌.
11:00 AM

വളപട്ടണത്ത് ലീഗ് എസ്‍ഡിപിഐ സംഘര്‍ഷം
കണ്ണൂര്‍: വളപട്ടണത്ത്‌ വോട്ടര്‍മാരെ സ്വകാര്യവാഹനത്തില്‍ ബൂത്തിലെത്തിച്ചെന്നാരോപിച്ചു വളപട്ടണം സിഎച്ച്‌ മുഹമ്മദ്‌കോയ സ്‌മാരക സ്‌കൂളിനു മുന്‍പില്‍ മുസ്ലീം ലീഗ്‌- എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ എത്തിച്ചു എന്ന ആരോപണവുമായി എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ എത്തിയതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷമുണ്ടായത്‌.

സ്‌ഥലത്തു പോലീസിന്റെ എണ്ണം കുറവായതിനാല്‍ സ്‌ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നുണ്ട്‌. കൂടുതല്‍ പോലീസ്‌ സംഘര്‍ഷ സ്‌ഥലത്തേക്കു തിരിച്ചുവെന്നാണ് അറിയുന്നത്.

ഇതിനിടെ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഒരു ബൂത്തിലും തൃശൂര്‍ എരുമപ്പെട്ടിയിലെ ചിറമനേങ്ങാട് ബൂത്തിലും കാസര്‍കോട് ആലമ്പാടിയിലും ഓരോ വ്യാജവോട്ടര്‍മാരെ വീതം പിടികൂടിയിട്ടുണ്ട്.
10:40AM

കാസര്‍ക്കോട്ട് നേരിയ സംഘര്‍ഷം
തിരുവനന്തപുരം:കാസര്‍ഗോഡ്‌: വോട്ടെടുപ്പിനിടെ കാസര്‍ഗോഡ്‌ തൃക്കരിപ്പൂരിനു സമീപം പീലിക്കോട്‌ നേരിയ സംഘര്‍ഷമുണ്ടായി. സുരക്ഷാജോലിക്ക്‌ നിയോഗിച്ചിരുന്ന പോലീസും വോട്ടര്‍മാരും തമ്മിലാണ്‌ സംഘര്‍ഷമുണ്ടായത്.

കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. കൂവപ്പാടി യുപി സ്കൂളിലെ നാലാം നനമ്പര്‍ ബൂത്തിലെ ഏജന്റായ മുഹമ്മദിനെ ടോര്‍ച്ചു കൊണ്ട് അടിച്ചതായാണു പരാതി. ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പകരം ഏജന്റിനെ വച്ച് വോട്ടിങ് തുടരുകയാണ്.

ഇതിനിടെ പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ചില മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായത് പോളിങ് വൈകാന്‍ ഇടയാക്കി. ഇടുക്കി ജില്ലയിലെ റാന്നി മണ്ഡലത്തിലെ പുല്ലൂപ്രം എഴുപത്തി എട്ടാം നമ്പര്‍ ബൂത്തില്‍ ഒന്‍പതുമണിവരെ പോളിംഗ്‌ തുടങ്ങിയിട്ടില്ല. ഇവിടെ കൊണ്ടു വന്ന രണ്ടാമത്തെ വോട്ടിംഗ്‌ യന്ത്രവും തകരാറിലായി.
09:54AM

സംസ്ഥാനത്ത് 15.5ശതമാനം പോളിങ്
പോളിങ് തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 15.5ശതമാനം പോളിങ് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളിലെ ബൂത്തുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് , കണ്ണൂര്‍, കാസര്‍ക്കോഡ് ജില്ലകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്ടാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്(19.5). കണ്ണൂരില്‍ 16.2 ശതമാനവും കാസര്‍ക്കോട്ട് 16.3ശതമാനവുമാണ് പോളിങ് നിരക്ക്. ഇടുക്കിയിലും കോട്ടയത്തും പോളിങ് താരതമ്യേന കുറവാണ്. ഒരിടത്തുനിന്നും ഇതേവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പോളിങ് ശതമാനം ജില്ലകളില്‍
കാസര്‍ക്കോട് 16.3%
കണ്ണൂര്‍ 17.3%
വയനാട് 16. 4%
കോഴിക്കോട് 19.5%
മലപ്പുറം 15.7 %
പാലക്കാട് 16.3%
തൃശൂര്‍ 16.6%
എറണാകുളം 18.2 %
ഇടുക്കി 14.4 %
കോട്ടയം 16.3 %
ആലപ്പുഴ 17. 7 %
പത്തനംതിട്ട 14.8 %
തിരുവനന്തപുരം 14. 1 %

9:14 AM

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തുടങ്ങി. പോളിങ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്പോള്‍ സംസ്ഥാനത്ത് ആകെ 4.7 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്(6.7%), അതേസമയം ഏറ്റവും കുറവ് തിരുവനന്തപുരത്തും(3.1%). ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളില്‍ തിരക്ക് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ നഗരങ്ങളിലെ ബൂത്തുകളില്‍ പോളിങ് ശതമാനം ഉയരുന്നതേയുള്ളു.

2.31കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാറ് മൂലം വൈകിയാണ് വോട്ടിങ് തുടങ്ങിയത്.

കോടിയേരി ബാലകൃഷ്ണന്‍, ജി. സുധാകരന്‍, രമേശ് ചെന്നിത്തല, പിണറായി വിജയന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുല്ലക്കര രത്‌നാകരന്‍, എം.കെ. മുനീര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രി കെ.വി.തോമസ്, എം.വി.ശ്രേയാംസ്‌കുമാര്‍, ഹൈബി ഈഡന്‍, സെബാസ്റ്റിയന്‍ പോള്‍, നടന്‍ സുരേഷ് ഗോപി തുടങ്ങി നിരവധി പ്രമുഖര്‍ രാവിലെ തന്നെ അതാതിടങ്ങളില്‍ വോട്ട് ചെയ്യാനെത്തി.

140 മണ്ഡലങ്ങളിലായി മൊത്തം 20,758 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുങ്ങിയിട്ടുള്ളത്. 971 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പതിമൂന്നാം കേരള നിയമസഭയില്‍ ആരൊക്കെയെന്നറിയാന്‍ ഒരുമാസംകൂടി കാത്തിരിക്കണം. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍.

മണ്ഡല പുനര്‍ നിര്‍ണയത്തിനുശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നുഘട്ടമായിരുന്നെങ്കില്‍ ഇത്തവണ എല്ലായിടത്തും ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയതും ഇപ്പോഴാണ്. വോട്ടര്‍മാര്‍ക്ക് ഇതാദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ലിപ്പ് വിതരണവും നടത്തി.
8:16 AM

English summary
Polling started in Kerala today morning to elect 140 members of the state Assembly after an acrimonious campaign marred by sporadic clashes in the concluding moments between workers of ruling CPM led LDF and opposition Congress-headed UDF, the main contenders for power. Polling started at around 7 am and huge rush were seen in many of the polling booths,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X