കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനി വോട്ട് ചെയ്തത് ജയയുടെ പാര്‍ട്ടിയ്ക്ക് ?

  • By Lakshmi
Google Oneindia Malayalam News

Rajnikath
ചെന്നൈ: തിരഞ്ഞെടുപ്പ് വരുമ്പോള്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ ഏത് മുന്നണികയ്‌ക്കൊപ്പം നില്‍ക്കുമെന്നത് എപ്പോഴും കൗതുകകരമായ കാര്യമാണ്. രാഷ്ട്രീയവും ചലച്ചിത്രവും കൂടിക്കുഴഞ്ഞു കിടക്കുന്ന തമിഴ്‌നാട്ടിലെ അന്തരീക്ഷത്തില്‍ പലപ്പോഴും താരങ്ങളുടെ നിലപാടുകള്‍ നിര്‍ണായകമായിട്ടാണ് ജനങ്ങള്‍ കണക്കാക്കുക.

സ്റ്റൈല്‍ മന്നന്‍ രജനി കാന്ത് എന്ത് നിലപാടെടുക്കുന്നു, ശരത് കുമാര്‍ എന്ത് പറയുന്നു ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കെല്ലാം വന്‍ ഡിമാന്റാണ് തമിഴകത്ത്. പക്ഷേ രജനിയുടെ കാര്യത്തില്‍ ഇത്തവണ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം, ആര് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പോലും ഇത്തവണ അദ്ദേഹം കൃത്യമായി പ്രതികരിച്ചിരുന്നില്ല, ചുരുക്കി പറഞ്ഞാല്‍ രജനിയുടെ തിരഞ്ഞെടുപ്പ് നിലപാട് വളരെ രഹസ്യമായിരുന്നു.

പക്ഷേ അദ്ദേഹം പോളിങ് ബൂത്തില്‍ എത്തുന്നതുവരെ മാത്രമേ ഇക്കാര്യം രഹസ്യമായിട്ടിരുന്നുള്ളു. രജനി വോട്ടുചെയ്യാന്‍ കയറിയപ്പോള്‍ പിന്നാലെ ചെന്ന മാധ്യമപ്പട അദ്ദേഹം ആര്‍ക്കാണ് വോട്ടെചയ്തതെന്ന കാര്യം കണ്ടുപിടിച്ചുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ശരിയാണെങ്കില്‍ രജനി ഈരില അതായത് പുരൈട്ചി തലൈവി ജയലളിതയുടെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ടുചെയ്തത്.

വോട്ടിങ് യന്ത്രത്തില്‍ ഈരിലയുടെ നേര്‍ക്കുള്ള ബട്ടനില്‍ രജനി വിരലമര്‍ത്തുന്ന ദൃശ്യങ്ങളാണ് വരുതന്മാരായ മാധ്യമക്കാര്‍ ക്യാമറയിലാക്കിയത്. ചില ചാനലുകള്‍ കുറച്ച് നേരം രജനിയുടെ വോട്ട് ദൃശ്യം സംപ്രേഷണം ചെയ്യുകയും ചെയ്തു.

ആരുടെയും വോട്ട് പരസ്യമാക്കരുതെന്നാണ് നിയമം, അതിനാല്‍ത്തന്നെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ട് ചാനലല്‍ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചു. ഈ ദൃശ്യങ്ങളെടുത്ത വീഡിയോ ഗ്രാഫര്‍ക്കും സംപ്രേഷണം ചെയ്ത ചാനലിനും ശിക്ഷലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്റ്റെല്ല മേരീസ് കോളെജിലെ പോളിങ് ബൂത്തിലായിരുന്നു രജനി വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ രജനികാന്ത് യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ല വോട്ട് ചെയ്തുകഴിഞ്ഞ് ആദ്ദേഹം ഈരിലയ്ക്കുനേരെ വോട്ടുചെയ്യുന്നുവെന്ന വ്യാജേന കൈവിരല്‍കാണിക്കുകയായിരുന്നുവെന്നും വാദമുണ്ട്. എന്തായാലും വോട്ടു ദിവസം വൈകുന്നേരം രജനികാന്ത് ഡിഎംകെ തലവന്‍ എം കരുണാനിധിയ്‌ക്കൊപ്പം ഒരു ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ എത്തിയിരുന്നു.

English summary
Actor Rajinikanth cast his vote on Wednesday just like many other voters in Chennai. But there was a difference. While others went behind the makeshift ply-board screen to exercise their franchise in privacy, the actor was caught in the act of pushing the button against the two-leaves' symbol on the electronic voting machine by the flashing cameras.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X