കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഹിന പ്രശ്‌നം: മൈസൂര്‍ പൊലീസ് അന്വേഷണം നടത്തി

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ അദനിക്കെതിരെ മൊഴി നല്‍കിയ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെഹല്‍ക്ക മുന്‍ ലേഖിക കെ.കെ. ഷാഹിനയ്‌ക്കെതിരെ മൈസൂര്‍ പോലീസ് അന്വേഷണം നടത്തി.

കേരള മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മൈസൂര്‍ ഐ.ജി. അമര്‍കുമാര്‍ പാണ്ഡെ കുടക് പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ സാക്ഷികളെക്കണ്ട് വാര്‍ത്ത ശേഖരിച്ചതിന് കര്‍ണാടക പോലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് കാണിച്ച് ഷാഹിന കേരള ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് കമ്മീഷന്‍ മൈസൂര്‍ ഐ.ജി.യോട് കേസിനെക്കുറിച്ച് വിശദീകരണം തേടിയത്. സാക്ഷികളെ കാണാനുള്ള ശ്രമം പോലീസ് തടയുകയായിരുന്നുവെന്നാണ് ഷാഹിന ജേര്‍ണലിസ്റ്റ് അസോസിയേഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ മടിക്കേരി െ്രെകംബ്രാഞ്ച് ഷാഹിനയ്‌ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് അനുവാദം തേടിയിരിക്കുകയാണ് .രണ്ട് കേസുകളാണ് സിദ്ധാപുര പൊലീസ് സ്റ്റേഷനില്‍ ഷാഹിനയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

സ്‌ഫോടന ക്കേസില്‍ മദനിക്കെതിരെ പോലീസിന് മൊഴി നല്‍കിയ റഫീക്ക്, യോഗാനന്ദ എന്നിവരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഷാഹിനയ്‌ക്കെതിരായ കേസ്. ഷാഹിനയെ കൂടാതെ മറ്റ് നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഷാഹിന മുന്‍കൂര്‍ ജാമ്യത്തിനായി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനവരി ഏഴിന് ഷാഹിനയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി മടിക്കേരി സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

തെഹല്‍ക മാഗസിനില്‍ ജോലിചെയ്യുന്നതിനിടെയായിരുന്നു ഷാഹിന കുടകിലെത്തി മദനി കേസിന്റെ പശ്ചാത്തലത്തില്‍ ലേഖനം തയ്യാറാക്കിയത്. ഇപ്പോള്‍ ഇവര്‍ ഓപ്പണ്‍ മാഗസിന്റെ ലേഖികയാണ്.

English summary
Police conducted an inquiry about the cases booked against Kerala-based scribe of ''Tehelka'' magazine. IGP (Mysore division) Amarkumar Pandey held discussions with Kodagu police which had booked the cases against K K Shahina, the reporter of the magazine, during December last.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X