കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ്: മോഹന്‍ദാസ് പൈ രാജിവച്ചു

  • By Lakshmi
Google Oneindia Malayalam News

Mohandas Pai
ബാംഗ്ലൂര്‍: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ബോര്‍ഡ് അംഗവും മാനവവിഭവശേഷി വിഭാഗം ഡയറക്ടറുമായ മോഹന്‍ദാസ് പൈ പദവി രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തോടെ അദ്ദേഹം കമ്പനി വിടും.

പുതിയ തലമുറയ്ക്കു വഴിമാറിക്കൊടുക്കേണ്ടത് ആവശ്യമാണെന്ന് രാജിവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

രാജി കാര്യം ഒന്‍പതു മാസം മുന്‍പ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായി സംസാരിച്ചിരുന്നതായും ഭാവി പരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് മോഹന്‍ദാസ് പൈ. 1994ല്‍ ഇന്‍ഫോസില്‍ ചേര്‍ന്ന അദ്ദേഹം 2000 മുതല്‍ കമ്പനിയുടെ ബോര്‍ഡ് അംഗമാണ്. 1994 മുതല്‍ 2006 വരെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു.

ഇതിനിടെ ഇന്‍ഫോസിസ് നാലാം പാദത്തിലെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും പ്രവര്‍ത്തനഫലം പുറത്തുവിട്ടു. 2011 ജനവരിമാര്‍ച്ച് പാദത്തില്‍ (നാലാം പാദം) കമ്പനി 1,818 കോടി രൂപ ലാഭം നേടി.

മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1,600 കോടിയായിരുന്നു. ലാഭത്തില്‍ 218 കോടിയുടെ (13.6 ശതമാനം) വര്‍ധനവുണ്ടെങ്കിലും വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇത് ഉയര്‍ന്നില്ല. ഇതെത്തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് 3,050 രൂപയായി.

കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ വരുമാനം 5,944 കോടി രൂപയില്‍ നിന്ന് 7,250 കോടി രൂപയായി ഉയര്‍ന്നു. 22 ശതമാനം വര്‍ധന. 2010-11 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 6,219 കോടി രൂപയില്‍ നിന്ന് 6,823 കോടിയായും വരുമാനം 22,742 കോടിയില്‍ നിന്ന് 27,501 കോടിയായും ഉയര്‍ന്നു.

നടപ്പു സാമ്പത്തിക വര്‍ഷം വരുമാനം 31,727 കോടിയ്ക്കും 32,270 കോടിയ്ക്കും ഇടയിലാണെന്നാണ് കണക്കാക്കുന്നത്.

English summary
IT bellwether Infosys today (April 15) reported nearly 14 per cent jump in consolidated net profit at Rs 1,818 crore for the fourth quarter ended March 31, 2011, which is less than the market expectations. Meanwhile Infosys board director TV Mohandas Pai have resigned from the IT bellwether in pursuit of their future endeavours, the company said on Friday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X