കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമുല്‍ ബേബി വിളി മോശമല്ല: ശശി തരൂര്‍

  • By Lakshmi
Google Oneindia Malayalam News

Shashi Tharoor
ദില്ലി: തന്നെ വയസ്സനെന്ന് വിശേഷിപ്പിച്ച എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ചത് തിരഞ്ഞെടുപ്പ് കാലത്തെ വലിയ വിവാദങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒന്നടങ്കം വിഎസിന്റെ ഈ വിശേഷണത്തെ അപലപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ തിരുവനന്തപുരം എംപി ശശി തരൂരിന് തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ്. രാഹുലിനെ അമൂല്‍ ബേബിയെന്ന് വിശേഷിപ്പിച്ചത് വലിയ മോശമായി തനിക്ക് തോന്നുന്നില്ലെന്നാണ് തരൂര്‍ പറയുന്നത്. പതിവുപോലെ ട്വിറ്ററിലൂടെ തന്നെയാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

'അമൂല്‍ ബേബി'വിളിയില്‍ മാനക്കേടുണ്ടാകേണ്ട കാര്യമില്ലെന്നു തരൂര്‍ പറയുന്നു. അമൂല്‍ ബേബിമാര്‍ നല്ല ഉറപ്പും ശക്തിയും ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരുമാണ്. ജനങ്ങള്‍ക്കിടയിലേക്കു പാല്‍ എത്തിച്ച ധവളവിപ്ലവത്തിന്റെ പ്രതീകം കൂടിയാണ് അമുല്‍ എന്നു തരുര്‍ പറയുന്നു(Don't see why "Amul baby"=insult. Amul babies r fit, strong, focused on the future. Symbolize white revolution which brought milk2the masses).

എല്‍ഡിഎഫിനെ വിജയിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മലയാളികള്‍ക്ക് 93 വയസുള്ള മുഖ്യമന്ത്രിയെ ആയിരിക്കും കിട്ടുകയെന്ന രാഹുലിന്റെ വിവാദപ്രസ്താവനയ്ക്കുള്ള പ്രതികരണമായാണു വി.എസ്. അമൂല്‍ ബേബി പ്രയോഗം നടത്തിയത്.

കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും കെപിസിസിയും വി.എസിന്റെ അമൂല്‍ ബേബി പ്രയോഗത്തിനെതിരേ രംഗത്തെത്തിയിരുന്നു.

ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ എകണോമി ക്ലാസില്‍ സഞ്ചരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം വന്നപ്പോള്‍ ട്വിറ്ററില്‍ തരൂര്‍ നടത്തിയ കന്നുകാലിക്ലാസ് പ്രയോഗം വലിയ വിവാദമായിരുന്നു. ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

പിന്നീട് വന്ന ഐപിഎല്‍ വിവാദത്തിനിടെയാണ് തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായത്. ഇനി ഇപ്പോള്‍ അമുല്‍ ബേബിയുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടെടുത്ത് അത് ട്വിറ്ററിലൂടെ വ്യക്തമാക്കിയതിന്റെ പേരില്‍ ഇനിയെന്ത് വിമര്‍ശനങ്ങളായിരിക്കും തരൂര്‍ നേരിടേണ്ടിവരുകയെന്ന് കണ്ടുതന്നെ അറിയണം.

English summary
Congress MP Shashi Tharoor said that he is not thinking the Amul Baby statement of CM VS Athuthanandan against Rahul Gandhi is an insult, and he said Amul babies r fit, strong, focused on the future. Symbolize white revolution which brought milk2the masses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X