കെട്ടിടം തകര്‍ന്നുവീണ് 2പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് കുരിശിങ്കലില്‍ പഴയ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പൊളിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്.

കാഞ്ഞിരപ്പള്ളി സ്വദേശി ബാബു, കുരിശിങ്കല്‍ സ്വദേശി തോമസ് എന്നിവരാണ് മരിച്ചത്. നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരില്‍ രണ്ടുപേരെ കാഞ്ഞിരപ്പള്ളി ആസ്പത്രിയിലും രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുരിശിങ്കല്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന് തൊഴിലാളികളുടെ മേല്‍ വീഴുകയാണുണ്ടായതെന്നാണ് വിവരം. സമീപത്തെ ഒരു ചായക്കടയില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Two persons were killed and seven others injured when a building, which was under destruction collapsed near Kanjirapally in Kottayam district today. The dead have been identified as Babu and Thomas, both natives of Manthukuzhy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്