കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടുകടക്കാരന്‍ പാനിപൂരിയില്‍ മൂത്രമൊഴിച്ചു!

  • By Lakshmi
Google Oneindia Malayalam News

താനെ: പാനി പൂരിയെന്ന വടക്കേഇന്ത്യന്‍ വിഭവം പലര്‍ക്കും ഇന്ന് പ്രിയപ്പെട്ടതാണ്. കേരളത്തില്‍പ്പോലും ഇപ്പോള്‍ റോഡരികിലെ തട്ടുകടകളില്‍ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ഈ വട്ടേഇന്ത്യന്‍ വിഭവം ഇന്ന് ലഭ്യമാണ്.

ഹോട്ടലുകളില്‍ ഈടാക്കുന്ന വില വച്ച് നോക്കുമ്പോള്‍ റോഡരികിലെ പാനിപൂരി എപ്പോഴും കീശയ്ക്കിണങ്ങിയതാണ്. പത്ത്, പതിനഞ്ച് രൂപയ്ക്കിടയില്‍ ഒരു പ്ലേറ്റ് നിറയെ ഇഷ്ടവിഭവം തട്ടുകടയില്‍ ലഭിയ്ക്കും. നഗരങ്ങളില്‍ വൈകൂന്നേരത്തോടെ സജീവമാകുന്ന പാനിപൂരി തട്ടുകള്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്.

എന്നാല്‍ പാനിപൂരി പ്രിയരേ സൂക്ഷിക്കുക, നിങ്ങല്‍ ഭക്ഷിക്കുന്ന വിഭവത്തില്‍ ഒരു പക്ഷേ മൂത്രവും ചേര്‍ന്നിരിക്കാം. ഞെട്ടേണ്ട, മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് സ്വന്തം മൂത്രത്തില്‍ പാനിപൂരിയുണ്ടാക്കി വില്‍ക്കുന്ന വിരുതല്‍ ത്ട്ടുകടക്കാരനെ പൊക്കിക്കഴിഞ്ഞു. താനെയ്ക്കടുത്ത നൗപഡയില്‍ നിന്നാണ് അമ്പത്തൊന്‍പതുകാരനായ രാജ്‌ദേവ് ലഖന്‍ ചൗഹാന്‍ എന്ന തട്ടുകടക്കാരന്‍ കഴിഞ്ഞ ദിവസം പിടിയിലായത്.

നേരത്തേ തന്നെ ഇയാളുടെ പാനിപൂരി നിര്‍മ്മാണത്തില്‍ സംശയം തോന്നിയ പത്തൊന്‍പതുകാരിയായ അങ്കിത റാണെയെന്ന വിദ്യാര്‍ത്ഥിനിയാണ് ഇയാളുടെ കള്ളി പൊളിച്ചത്. തട്ടുകടയ്ക്ക് പി്ന്നില്‍ നിന്നുകൊണ്ട് ഇയാള്‍ പാനിപൂരിയെടുക്കുന്ന പാത്രത്തില്‍ മൂത്രം ശേഖരിക്കുന്നത് അങ്കിത സ്വന്തം മൊബൈള്‍ ഫോണിലെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

നേരത്തേ ഇത്തരത്തിലൊരു സംശയം തോന്നിയ അങ്കിത വീട്ടുകാരെ വിവരമറിയിച്ചിരുന്നുവെങ്കിലും കാര്യം ആരും വിശ്വസിച്ചിരുന്നില്ല. ശേഖരിക്കുന്ന സ്വന്തം മൂത്രം ഇയാള്‍ പാനിപൂരിയ്ക്കായി തയ്യാറാക്കിവച്ചിരിക്കുന്ന മസാലവെള്ളത്തില്‍ ഒഴിക്കുകപതിവാണെന്നാണ് അങ്കിത പറയുന്നത്. അങ്കിത എടുത്ത വീഡിയോയില്‍ നിന്നും അത് വ്യക്തമാവുകയും ചെയ്യും.

സംഭവം പിന്നീട് പൊലീസില്‍ അറിയിക്കുകയും പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു. താന്‍ മൂത്രം പാത്രത്തില്‍ ശേഖരിക്കുന്നത് ശരിയാണെന്നും ഇത് കടയ്ക്കടുത്ത് മൂത്രമൊഴിക്കാന്‍ മറ്റു വഴിയില്ലാത്തതിനാലാണെന്നുമാണത്രേ ഇയാള്‍ പറഞ്ഞത്. മാത്രമല്ല മൂത്രം പാനിപൂരിയില്‍ ഒഴിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞുവെന്ന് പൊലീസ് പറയുന്നു.

ഏത് സെക്ഷനില്‍ ഉള്‍പ്പെടുത്തി ചൗഹാനെ അറസ്റ്റുചെയ്യുമെന്നായിരുന്നു പൊലീസിന്റെ സംശയം. ഒടുക്കം പൊതുസ്ഥലത്ത് മൂത്രമൊഴിയ്ക്കരുതെന്ന് മുംബൈ പൊലീസ് ആക്ടിലെ വ്യവസ്ഥ പ്രകാരം ആണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇയാളെ കോടതിയില്‍ ഹാജരാക്കി കുറ്റക്കാരനെന്ന് വ്യക്തമായപ്പോള്‍ കോടതി ഇയാള്‍ക്ക് 1200 രൂപ പിഴയിട്ടശേഷം താക്കീത് നല്‍കി വിട്ടയച്ചു.

സംഭവത്തെത്തുടര്‍ന്ന് നഗരത്തിലെ തട്ടുകടകളിലെ ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികള്‍ എടുക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.

English summary
A paani puri vendor in Thane detained for peeing into a utensil he otherwise used to serve customers; let off with Rs 1,200 fine and a warning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X