കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബയ്ക്ക് ഉത്തേജകമരുന്ന് നല്‍കിയിരുന്നുവെന്ന്

  • By Lakshmi
Google Oneindia Malayalam News

Sai Baba
ഹൈദരാബാദ്: പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സത്യസായി ബാബയുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഭക്തന്‍ കോടതിയെ സമീപിച്ചു.

ബാബയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിജസ്ഥിതി വെളിപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെനുകൊണ്ടയിലെ അഭിഭാഷകന്‍ കൂടിയായ ബാബാ ഭക്തന്‍ കെ. ഭാസ്‌കര്‍ റെഡ്ഡിയാണ് ഹൈദരാബാദിലെ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

സത്യസായി ട്രസ്റ്റിന്റെയും ആശുപത്രിയുടെയും അധികാരികള്‍ ഇക്കാര്യത്തില്‍ രഹസ്യാത്മകത സൂക്ഷിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതിനിടെ, ബാബയുടെ അടുത്ത സഹായി സത്യജിത്തും ഹൃദ്രോഗവിദഗ്ധന്‍ അയ്യരും ചേര്‍ന്നു ബാബയെ വഞ്ചിക്കുകയാണെന്നും ഇവരാണ് അദ്ദേഹത്തിന്റെ നില വഷളാകുന്നതിനു കാരണക്കാരെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സവിശേഷ ചടങ്ങുകളില്‍ ബാബയ്ക്ക് ഉത്തേജനം പകരാനായി അടുത്ത സഹായികള്‍ അദ്ദേഹത്തിനു ഉത്തേജകമരുന്നുകള്‍ കുത്തിവച്ചിരുന്നെന്നും ആരോപണമുണ്ട്.

സത്യജിത്തും അയ്യരും ചേര്‍ന്നു ബാബയെ വഞ്ചിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നതിന് ഇവരാണ് ഉത്തരവാദികളുമെന്ന ആരോപണവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം മുന്‍ ചെയര്‍മാന്‍ ഡി.കെ. ആദികേശവുലുവാണ് രംഗത്തെത്തിയത്.

ട്രസ്റ്റിനും സര്‍ക്കാരിനും കാര്യങ്ങളെല്ലാം അറിയാമെന്നും ബാബയുടെ ആരോഗ്യനിലയും ട്രസ്റ്റിന്റെ കാര്യങ്ങളും സംബന്ധിച്ച ദുരൂഹത നീക്കാന്‍ അദ്ദേഹത്തിന്റെ സഹോദരപുത്രനായ ആര്‍.ജെ. രത്‌നാകര്‍ തയാറാകണമെന്നും ആദികേശവുലു ആവശ്യപ്പെട്ടു.

ആറു മാസമായി ആരെങ്കിലും ബാബയുടെ അടുത്തു ചെല്ലാന്‍ പോലും സത്യജിത് അനുവദിച്ചിരുന്നില്ല. ട്രസ്റ്റിന്റെ കാര്യങ്ങളും ബാബയുടെ നിലയും നേരേയാക്കാന്‍ സര്‍ക്കാര്‍ നേരത്തേ ഇടപെടേണ്ടിയിരുന്നു. സത്യജിത്തിനെ ഉടന്‍ ചോദ്യംചെയ്യണം-ആദികേശവുലു ആവശ്യപ്പെട്ടു.

ബാബയ്ക്കു ഉത്തേജകമരുന്നുകള്‍ നല്‍കിയിരുന്നെന്ന ആരോപണം വലിയ പ്രാധാന്യത്തോടെയാണ് പ്രചരിക്കുന്നത്. ഇത്തരം മരുന്നുകള്‍ നല്‍കിയതാകാം ബാബയുടെ നില വഷളാകാന്‍ കാരണമെന്നു പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ബന്ധു പറയുന്നു.

ഉത്തേജകമരുന്ന് കലര്‍ത്തിയിട്ടുണ്ടാകാം എന്ന സംശയം മൂലം സൂപ്പ് പോലും കഴിക്കാന്‍ ബാബ വിസമ്മതിച്ചിരുന്നെന്നു കേട്ടിരുന്നു. എന്നാല്‍ സഹായികള്‍ അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. സഹോദരന്റെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രമേ ബാബ ഈയിടെയായി കഴിക്കുമായിരുന്നുള്ളൂ എന്നും അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.

മാര്‍ച്ച് 28നാണ് എണ്‍പത്തഞ്ചുകാരനായ ബാബ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്തന്യൂമോണിയയാരുന്നു പ്രധാന പ്രശ്‌നം. മാത്രമല്ല ആന്തരികാവയവങ്ങള്‍ മിക്കവയുടെയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തിരുന്നു.

രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് തുടങ്ങിയവ സാധാരണയോട് അടുത്താണെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തിനു വെന്റിലേറ്ററിന്റെ സഹായവും മന്ദഗതിയിലുള്ള ഡയാലിസിസും തുടരുകയാണെന്നും വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി ഡയറക്ടര്‍ എ.എന്‍. സഫായ അറിയിച്ചു. ഇതിനിടെ അമേരിക്കയില്‍ നിന്നും വിദഗ്ധരായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ബാബയെ പരിശോധിക്കാനായി എത്തിയിട്ടുണ്ട്.

English summary
Is there a conspiracy behind the health of spiritual leader Sathya Sai Baba? A petition has been filed in a court seeking direction to the hospital authorities to reveal the facts about Sai Baba.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X