കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ബന്ധം മെച്ചപ്പെട്ടാല്‍ ജോലി കഴിഞ്ഞു: സിങ്

  • By Lakshmi
Google Oneindia Malayalam News

Manmohan
ദില്ലി: ഇന്ത്യാ-പാകിസ്താന്‍ ബന്ധം സാധാരണ നിലയില്‍ എത്തിയാല്‍ തന്റെ ചുമതല പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതിയേക്കുറിച്ച് ആരായവേയാണ് മന്‍മോഹന്‍ സിങ് ഇങ്ങനെ പ്രതികരിച്ചത്. ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം ചൈനയില്‍ നിന്നു മടങ്ങവേ മാധ്യമങ്ങളുമായി വിമാനത്തില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ നിന്ന് നേടാനാഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങള്‍ എന്തെല്ലാമാണെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേരെ മന്‍മോഹന്‍ സിംഗ് അത്ഭുതം കൂറി. തുടര്‍ന്ന് അഞ്ചുകാര്യങ്ങളോ എന്ന്് ചോദിച്ച അദ്ദേഹം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സുഗമമായാല്‍ തന്നെ എന്റെ ജോലിയുടെ പകുതി കഴിഞ്ഞു എന്നാണ് മറുപടി നല്‍കിയത്.

രാജ്യാന്തരമേഖലയില്‍ ഇന്ത്യയുടെ സഹകരണം ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഉച്‌കോടിയില്‍ നടന്നു. സാമ്പത്തിക, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ചൈനയുമായി ഉന്നതതല ചര്‍ച്ച തന്നെ നടത്തി.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജി20, ഡബ്ല്യൂ.ടി.ഒ, യു.എന്‍ രക്ഷാസമിതി തുടങ്ങിയ രാജ്യാന്തര സമിതികളില്‍ സഹകരണം ഉറപ്പാക്കാനും ചൈനയുമായി ചര്‍ച്ച നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

English summary
Having taken up a commitment to normalise relations with Pakistan, Prime Minister Manmohan Singh on Saturday said that if he succeeded in the endeavour, it would be a job well done,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X