കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍: പവാറിനെതിരെ വന്ദനശിവ

  • By Lakshmi
Google Oneindia Malayalam News

Vandana Shiva
കാസര്‍കോട്: അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വന്ദന ശിവ.

ക്രിക്കറ്റിനുവേണ്ടി വാദിക്കുന്ന പവാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണ്ണുനീര്‍ കാണണം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നികുതിയളിലൂടെ ഐസിസിക്ക് ലഭിച്ച തുകയെങ്കിലും ദുരിതബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കഴിയില്ലെങ്കില്‍ പവാര്‍ രാജിവയ്ക്കണം- അവര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിരുധ സമരം, ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്, കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

സ്‌റ്റോക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ, എന്‍ഡോസള്‍ഫാന്‍ വിരുധ നിലപാട് സ്വീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വന്‍ഷനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഏറ്റവുമേറെയാളുകള്‍ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ജില്ലയായ കാസര്‍കോട്ടെ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ഡോക്ടര്‍ രവീന്ദ്ര നാഥ് ഷാന്‍ഭോഗ്, ബിനോയ് വിശ്വം, വി.എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

English summary
Attacking the Union Government for the 'antipeople' stand adopted by it on the endosulfan issue, environmentalist Vandana Shiva has said that India was singularly blocking the proposed global ban on the pesticide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X