കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശവും കേരളം കുടിച്ചാഘോഷിച്ചു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലമെന്നാല്‍ ഉത്സവകാലമാണ്. ഉത്സവമെന്നാല്‍ കേരളീയര്‍ക്ക് പ്രധാനം മദ്യപാനമാണ്, അപ്പോള്‍പ്പിന്നെ തിരഞ്ഞെടുപ്പ് ഉത്സവത്തിനും ഇതുകൂടാതെ കഴിയുന്നതെങ്ങനെ.

തിരഞ്ഞെടുപ്പ് കാലത്ത് മറ്റ് ആഘോഷങ്ങള്‍ക്കെന്നപോലെ കേരളത്തില്‍ മദ്യത്തിന്റെ ഒഴുക്കുതന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശദിവസമായിരുന്ന ഏപ്രില്‍ 11ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടന്നത്.

ഈ ദിവസം രാവിലെ മുതല്‍ വൈകീട്ട് അഞ്ചുമണിവരെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകളില്‍ വിറ്റഴിഞ്ഞത് 20,61കോടിരൂപയുടെ മദ്യമാണ്. അതായത് സാധാരണ ദിവസത്തെ വില്‍പ്പനയെക്കാള്‍ 1.5 കോടിരൂപയുടെ വര്‍ധന.

ആഘോഷം രാഷ്ട്രീയമായാലും കായികമായാലും സാംസ്‌കാരികമായാലും കുടിച്ചുമറിയുകയെന്നതാണ് മലയാളിയുടെ പുതിയ ശൈലി,

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക കേരളത്തില്‍ വിറ്റഴിച്ചത് 6,730.30 കോടി രൂപയുടെ മദ്യമാണ്. തൊട്ടുമുമ്പിലത്തെ വര്‍ഷത്തെക്കാള്‍ 21 ശതമാനം വര്‍ദ്ധന. സര്‍ക്കാരിന് മദ്യവില്‍പ്പനയിലൂടെ ലഭിച്ച റവന്യൂ വരുമാനമാവട്ടെ 5,539.85 കോടി രൂപയും.

English summary
Liquor sales in Kerala for the 2010-11 fiscal touched dizzy heights, reaching an all-time high of Rs.6,730.30 crore compared to Rs.5,539.85 crore in 2009-10, according to an official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X