കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിഭൂഷണെതിരായ സിഡി വ്യാജമാണെന്ന്

  • By Lakshmi
Google Oneindia Malayalam News

ദില്ലി: മുന്‍ നിയമമന്ത്രിയും ലോക്പാല്‍ ബില്‍ കമ്മിറ്റിയുടെ സഹാധ്യക്ഷനുമായ ശാന്തി ഭൂഷനെതിരേയുള്ള ഓഡിയോ സി.ഡി. വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

ശാന്തി ഭൂഷനും, അമര്‍ സിങും, മുലായം സിങ് യാദവും തമ്മില്‍ നടത്തിയതായി പറയപ്പെടുന്ന വിവാദ സംഭാഷണമടങ്ങിയ സി.ഡി. വ്യാജമാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറഞ്ഞത്. സിഡിയില്‍ ഉത്തര്‍പ്രദേശിലെ ഒരു ജഡ്ജിയെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനെപ്പറ്റി പരാമര്‍ശമുള്ളത് വിവാദമായിരുന്നു.

സംഭാഷണങ്ങള്‍ പലയിടത്തുനിന്നും വെട്ടിച്ചേര്‍ത്തതാണെന്ന് രണ്ട് ഫോറന്‍സിക് ലാബുകളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്ത് പറഞ്ഞത്.

മാര്‍ച്ച് 2006ലെ സി.ഡി.യാണെന്നും, യഥാര്‍ത്ഥത്തില്‍ അതില്‍ മുലായം സിങും അമര്‍ സിങും തമ്മിലുള്ള സംഭാഷണമാണ് ഉള്ളതെന്നും, തന്റെ അച്ഛന്റെ ശബ്ദം അതില്‍ കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് പ്രശാന്ത് പറയുന്നത്. തന്നേയും അച്ഛനേയും ലോക്പാല്‍ പാനലിനേയും കരിവാരിത്തേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സി.ഡി. എന്നും അദ്ദേഹം പറഞ്ഞു.

പരിശോധനകളില്‍ സി ഡി കെട്ടിച്ചമച്ചതും വളച്ചൊടിച്ചതുമാണെന്നു തെളിഞ്ഞു. സി ഡിയിലെ പല സുപ്രധാന സ്ഥലങ്ങളിലും എഡിറ്റിംഗ് നടന്നതായി ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ ചിലരുടെ ഭാഗത്തുനിന്നു ഗൂഡാലോചനയുണ്ടായിട്ടുണ്ട്. ലോക്ബാല്‍ ബില്‍ നടപ്പാക്കാനുള്ള പദ്ധതിക്കു തുരങ്കംവയ്ക്കുകയാണു വ്യാജ സിഡിയുടെ ലക്ഷ്യം-പ്രശാന്ത് ആരോപിച്ചു.

സിഡി വിവാദത്തില്‍ ഗാന്ധിയന്‍ അന്നാ ഹസാരെ ശാന്തിഭൂഷണെ പിന്തുണച്ചിരുന്നു. എന്നാല്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Barely a day after the first meeting of the joint drafting committee on the Lokpal Bill, the process has come under stress with the civil society members on the panel alleging a “clear conspiracy” to not only derail the anti-corruption movement but also to subvert the judicial process in two sensitive matters including the 2G scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X