കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച

Google Oneindia Malayalam News

Mamata Banerjee
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഏപ്രില്‍ 18 തിങ്കളാഴ്ച നടക്കും. 30 വര്‍ഷമായി ബംഗാള്‍ ഭരിയ്ക്കുന്ന സിപിഎം സഖ്യത്തിന് ഇത് നിര്‍ണായക തിരഞ്ഞെടുപ്പാണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ മത്സരമാണ് സിപിഎം സഖ്യത്തിന് നല്‍കുന്നത്.

ഉത്തര ബംഗാളിലെ ആറു ജില്ലകളിലെ വോട്ടര്‍മാരാണ് തിങ്കളാഴ്ച വോട്ട് ചെയ്യുന്നത്. ഡാര്‍ജിലിങ്, ജല്‍പായ്ഗുഡി, കുച്ച് ബിഹാര്‍ നോര്‍ത്ത് ദിന്‍ജാപുര്‍, സൗത്ത് ദിന്‍ജാപുര്‍, മാള്‍ഡ ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സിപിഎം മുന്നണിയ്ക്ക് വന്‍ പരാജയമാണ് നേരിട്ടത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണിയെ പുറന്തള്ളി സംസ്ഥാന ഭരണം പിടിച്ചെടുക്കുമെന്നാണ് നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. ഇത് സംഭവിച്ചാല്‍ അത് ചരിത്ര സംഭവമായിരിയ്ക്കും. ഈ വാദത്തെ സിപിഎം അപ്പാടെ നിരാകരിയ്ക്കുന്നുണ്ട്.

പത്തുമന്ത്രിമാരും 102 സ്വതന്ത്രരുമുള്‍പ്പെടെ 364 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളില്‍ ആറു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 23 (50 മണ്ഡലങ്ങള്‍), ഏപ്രില്‍ 27 (75), മെയ് 3 (63), മെയ് 7 (38), മെയ് 10 (14) എന്നീ തീയതികളിലാണ് അടുത്ത ഘട്ടം വോട്ടെടുപ്പുകള്‍. മെയ് 13നാണ് വോട്ടെണ്ണല്‍.

English summary
The first phase of the much-anticipated election to the West Bengal Assembly will be held on Monday. It will cover the six north Bengal districts of Darjeeling, Jalpaiguri, Cooch Behar, Uttar Dinajpur, Dakshin Dinajpur and Malda, with a total of 54 seats out of the 294 in the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X