കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ മതം: ഹര്‍ജി സുപ്രീം കോടതിയും തള്ളി

  • By Lakshmi
Google Oneindia Malayalam News

Sonia and Rahul
ദില്ലി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മക്കളുടെയും മതം ഏതാണെന്ന് വിവരാവകാശ നിയമം അനുസരിച്ച് വെളിപ്പെടുത്തണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.

സെന്‍സസില്‍ അവര്‍ മതവും വിശ്വാസവും സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഹരിയാന ഡിജിപി പി.സി. വാധ്വയാണു കോടതിയെ സമീപിച്ചത്.

ഇതു വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് പഞ്ചാബ് ഹരിയാന ഹൈക്കോടതി നേരത്തേ ഈ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെയാണ് വാധ്വ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, എ.കെ. പട്‌നായിക് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള അപേക്ഷകന്റെ വ്യഗ്രത ന്യായീകരിക്കാനാവില്ലെന്ന് നേരത്തേ ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. ഇക്കാര്യം തന്നെയാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ബഞ്ചും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

English summary
The Supreme Court on Monday dismissed a petition seeking a direction to the census officer to disclose information on the “religion and faith” of Congress president Sonia Gandhi and her children Rahul Gandhi and Priyanka Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X