കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മുര്‍ഷിദാബാദ്, ബീര്‍ഭും, നാദിയ ജില്ലകളിലെ 50 മണ്ഡലങ്ങളിലായി 293 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്.

11,531 ബൂത്തുകളിലായി 94 ലക്ഷത്തോളം വോട്ടര്‍മാര്‍ ശനിയാഴ്ച വോട്ട് രേഖപ്പെടുത്തും. നതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മൂന്നു ജില്ലകളിലായി 5000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഭരണത്തുടര്‍ച്ചയ്ക്കായി ഇടതുപക്ഷവും അട്ടിമറി വിജയത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ്സും വാശിയോടെ പൊരുതുന്ന ഈ മേഖലയില്‍ കോണ്‍ഗ്രസ്സിനും നിര്‍ണായക സ്വാധീനമുണ്ട്. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനിടയില്‍ രൂപപ്പെട്ട അതൃപ്തി തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍.

ഏപ്രില്‍ 18 ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 74.27 ശതമാനമായിരുന്നു പോളിംഗ്. ഉത്തര ബംഗാളില്‍ ആറു ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 294 മണ്ഡലങ്ങളുള്ള ബംഗാളില്‍ ആറു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 27, മെയ് മൂന്ന്, മെയ് ഏഴ്,മെയ് 10 എന്നീ തിയതികളിലാണ് ബാക്കി നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ്. മെയ് 13 ന് വോട്ടെണ്ണും.

English summary
Long queues of people were seen in front of polling booths Saturday morning as voting began in 50 constituencies spread over three districts in the second phase of the West Bengal assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X