സ്‌റ്റോക്കഹോമില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനൊപ്പം

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ജനീവയില്‍ തുടങ്ങിയ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇങ്ങിനെ പ്രതികരിച്ചത്.
കേരള ജനത ഒറ്റക്കെട്ടായി മാരകവിഷത്തിനെതിരെ പ്രതിഷേധമുയര്‍ത്തുമ്പോഴാണ് എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പുതിയ പഠനം നടത്താതെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐ.സി.എം.ആറിന്റെ പഠനം കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. അതേ സമയം പഠനത്തിന് സമയപരിധി വെക്കാമെന്ന് സമ്മതിച്ച പ്രധാനമന്ത്രി ഇക്കാര്യം കേന്ദ്ര കൃഷി മന്ത്രാലയത്തോടും ഐ.സി.എം.ആറിനോടും കൂടിയാലോചിച്ച് കാലപരിധി നിര്‍ണയിക്കാം എന്ന് അറിയിച്ചു.
രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താത്തതിനാല്‍ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ ജനീവ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ ഇന്ത്യ എതിര്‍ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് തിങ്കളാഴ്ച ആരംഭിച്ച സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ സ്വീകരിച്ചിരിയ്ക്കുന്ന നിലപാട്. അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച കരടുപ്രമേയത്തിലാണു വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ ഇന്ത്യ അറിയിച്ചത്.എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതുമൂലം കാസര്‍ഗോട്ടു പിടഞ്ഞു മരിച്ച നൂറുകണക്കിന് ആളുകളുടേയും നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിനു പേരുടേയും വിഷമതകള്‍ കണ്ടില്ലെന്നു നടിച്ചാണ് എന്‍ഡോസള്‍ഫാനെ സഹായിക്കുന്ന നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നത്.
എന്നാല്‍ കേരളം നിരോധിച്ചതു പോലെ ഇന്ത്യയില്‍ ഏത് സംസ്ഥാനം നിരോധനം ആവശ്യപ്പെട്ടാലും അംഗീകരിക്കുമെന്നും സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചുകൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications