Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയാത്രക്കാരിയുടെ തിരോധാനം; ദുരൂഹത തുടരുന്നു

കോഴിക്കോട്: തീവണ്ടി യാത്രയ്ക്കിടെ കാണാതായ കോഴിക്കോട് എന്‍ഐടിയിലെ യുവഗവേഷകയെ കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍പ്പേരെ ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല എന്നാണറിയുന്നത്.

ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍നിന്നാണു തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഇന്ദു(25)വിനെ കാണാതായത്. ഷൊര്‍ണൂരിനും കല്ലായിക്കുമിടയിലാണു സംഭവം. എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ ഗവേഷകയായ ഇന്ദു അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങുകയായിരുന്നു.

ട്രെയിനിലെ ബി1 എസികോച്ചിലായിരുന്നു ഇന്ദു. എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷും ഇതേ കോച്ചിലുണ്ടായിരുന്നു. രാത്രി 11 വരെ ഇന്ദു കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നെന്നു സുഭാഷ് പോലീസിനു മൊഴി നല്‍കി. തിങ്കളാഴ്ച രാവിലെ കല്ലായിയിലെത്തിയപ്പോഴാണു കാണാതായത്. രാത്രി ബാത്‌റൂമിലേക്ക് പോകുമ്പോള്‍ വാതിലില്‍ തട്ടി വീഴാനോ പുഴയില്‍ വീഴാനോ ഉള്ള സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെത്തിയപ്പോള്‍ മൊബൈല്‍ഫോണും പണവുമടങ്ങുന്ന ബാഗും മാത്രമാണ് ഇന്ദുസഞ്ചരിച്ച ബര്‍ത്തിലുണ്ടായിരുന്നത്.

റെയില്‍വെപൊലീസും അന്വേഷണം ഊര്‍ജിതമായി നടത്തിവരികയാണെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. എസി കോച്ചിലെ യാത്രക്കിടയില്‍ ആരെങ്കിലും ഉപദ്രവിക്കാന്‍ സാധ്യതയില്ലെന്നാണ് അവരുടെ നിഗമനം.

തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള ആശുപത്രികളില്‍ എത്തിയ പരിക്കേറ്റവരുടെ പട്ടിക പൊലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും കിട്ടിയില്ല. തിങ്കളാഴ്ച തന്നെ കോഴിക്കോട്തിരുവനന്തപുരം റെയില്‍പ്പാതയിലും പരിസരത്തും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇന്ദു ഉപയോഗിച്ച രണ്ടു മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചു.

നാലുവര്‍ഷം സൗഹൃദത്തിലായിരുന്ന യുവാവുമായി ഇന്ദുവിന്റെ കല്യാണം അടുത്തമാസം നിശ്ചയിച്ചിരുന്നു. സഹയാത്രികനും അധ്യാപകനുമായ സുഭാഷാണു യുവതിയുടെ തിരോധാനം സംബന്ധിച്ചു റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.

വിദ്യാര്‍ഥിനിയുടെ അച്ഛന്‍ കൃഷ്ണന്‍നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിലും പരാതി നല്‍കി. മകളെ കാണാതായത് അറിഞ്ഞ് കൃഷ്ണന്‍നായരും അടുത്ത ബന്ധുവും ചൊവ്വാഴ്ച കോഴിക്കോട്ടെത്തി. മുമ്പ് എന്‍ഐടിയില്‍ ഗസ്റ്റ് അധ്യാപികയായ ഇന്ദു തുടര്‍ന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പിഎച്ച്ഡിക്ക് ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+