കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റുമാരുടെ സമരം തുടരുന്നു

  • By Ajith Babu
Google Oneindia Malayalam News

Air India
ദില്ലി: രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. സമരത്തെ തുടര്‍ന്ന് കോഴിക്കോടു നിന്നുള്ള എയര്‍ ഇന്ത്യയുടെ ഐസി 658 ഡല്‍ഹി മുംബൈ വിമാനം റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള 28 സര്‍വീസുകളും മുംബൈയില്‍ നിന്നുള്ള 16 സര്‍വീസുകളും റദ്ദാക്കി.

ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ ബുധനാഴ്ച മുതല്‍ സമരം നടത്തുന്നത്. ആറു പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കുകയും ദില്ലി ഹൈക്കോടതി സമരം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും പൈലറ്റുമാര്‍ സമരവുമായി മുന്നോട്ടു പോകുകയാണ്. സമരത്തിനു നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ (ഐസിപിഎ) അംഗീകാരം എയര്‍ ഇന്ത്യ മാനേജ്‌മെന്റ് റദ്ദാക്കുകയും ചെയ്തു. ദില്ലിയിലും മുംബൈയിലുമുള്ള പൈലറ്റ് യൂണിയന്റെ ഓഫീസുകള്‍ മാനേജ്‌മെന്റ് മുദ്രവെച്ചിട്ടുമുണ്ട്.

പൈലറ്റുമാര്‍ നിരുത്തരവാദപരവും അകാരണവുമായ സമരം പിന്‍വലിച്ചു മാത്രമേ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വരേണ്ടതുള്ളൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് വ്യോമയാനമന്ത്രി വയലാര്‍ രവി പറഞ്ഞു.

എയര്‍ ഇന്ത്യ ലയനത്തിനു മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സിലുണ്ടായിരുന്ന എണ്ണൂറോളം പൈലറ്റുമാര്‍ ഉള്‍പ്പെടെ 1200 പേര്‍ ഉള്‍പ്പെട്ട സംഘടനയാണ് ഐസിപിഎ. ഇതില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നു വന്ന പൈലറ്റുമാരാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ബുധനാഴ്ച 37 സര്‍വീസുകളാണു റദ്ദാക്കിയത്. അതേ സമയം എയര്‍ഇന്ത്യയുടെ പ്രതിസന്ധി മുതലെടുക്കാന്‍ സ്വകാര്യ വിമാനക്കമ്പനികള്‍ പെട്ടെന്ന് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
Hundreds of passengers were stranded across the country as over 70 flights were cancelled and scores delayed or combined on the first day of a strike by Air India pilots. The disruptions are set to continue after the pilots chose to ignore a court order asking them to resume work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X