കോടതി രേഖകളില്‍ ജാതിയും മതവും വേണ്ട

രേഖകളില്‍ മതവും ജാതിയും എഴുതുന്ന പ്രവണത കീഴ്‌ക്കോടതികള്‍ ഒഴിവാക്കണമെന്ന് പ്രത്യേക ഉത്തരവിലൂടെയാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ കീഴ്‌ക്കോടതികളിലേക്കും ഹൈക്കോടതി അയച്ചു.
1982ലെ ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള 'മൊഴിരേഖപ്പെടുത്തല്‍' ഫോറങ്ങളില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഭൂരിഭാഗം കീഴ്‌ക്കോടതികളും ഈ ഫോറമല്ല ഉപയോഗിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടാക്കിട്ടി.
1954ലെ തിരുവിതാംകൂര്‍കൊച്ചിന്‍ ക്രിമിനല്‍ റൂള്‍സ് പ്രകാരമുള്ള ഫോറങ്ങളാണ് കീഴ്‌ക്കോടതികള്‍ പലതും ഉപയോഗിക്കുന്നത്. ഇവയില്‍ പ്രതിയുടെയും സാക്ഷിയുടെയും ജാതിയും മതവും രേഖപ്പെടുത്താറുമുണ്ട്. കീഴ്‌ക്കോടതികളുടെ ഈ നടപടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കഴിയുന്നതും 1982ലെ നിയമപ്രകാരമുള്ള ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications