കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: 91.37ശതമാനം വിജയം

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 91.37 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോട്ടയം ജില്ലയാണ് വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത്. 97.02 ആണ് ഇവിടത്തെ വിജയശതമാനം.
തിരുവനന്തപുരം ജില്ല 85.93 ശതമാനം വിജയവുമായി ഏറ്റവും പിന്നിലായി. കൊല്ലം ജില്ലയില്‍ ഇത്തവണ വിജയശതമാനം കുറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 80.9 4ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി 91.36 ശതമാനമാണ് വിജയം. 29 സ്‌കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു. സംസ്ഥനത്തെ എല്ലാ സ്‌കൂളുകളും 50 ശതമാനത്തിനുമേല്‍ വിജയം നേടി.

ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്എസ്എല്‍സി. ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.

രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും. സമചിത്തതയോടെ എസ്എസ്എല്‍സി ഫലത്തെ നേരിടാന്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

English summary
as many as 4,18,967 (91.37 per cent) students of the 4.58 lakh candidates who appeared for the SSLC examination in March, 2011, have qualified for higher education. Education Minister M.A. Baby who announced the results here on Thursday said this year’s pass percentage was higher than last year’s 90.72 percent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X