Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദത്തിനൊടുവില്‍ ജനനസര്‍ട്ടിഫിക്കറ്റുമായി ഒബാമ

Obama
വാഷിങ്ടണ്‍: ജനനസ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ജനനസര്‍ട്ടിഫിക്കറ്റിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു.

അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ജനനസ്ഥലം സംബന്ധിച്ച വിവാദത്തിന് വിരാമമിടാന്‍ ഒബാമ തീരുമാനിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയ്ക്ക് എതിരാളികള്‍ ജനന സ്ഥലം സംബന്ധിച്ച ആരോപണം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം ജനന സര്‍ട്ടിഫിക്കറ്റിന്റെ ചെറുരൂപം പുറത്തുവിട്ടിരുന്നു.

ഹവായി സംസ്ഥാനത്തിലെ കപ്യോലനി ആശുപത്രിയില്‍ 1961 ആഗസ്ത് നാലിന് വൈകീട്ട് 7.24നാണ് ഒബാമ ജനിച്ചതെന്ന് ജനന സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. എന്റെ ജനനസ്ഥലം സംബന്ധിച്ച വിവാദം രാഷ്ട്രീയത്തിനും ടെലിവിഷന്‍ ചാനലുകള്‍ക്കും നല്ലതാണ്. പക്ഷേ അമേരിക്കയ്ക്ക് ഗുണകരമാവില്ല സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടതിന് പിന്നാലെ ഒബാമ പറഞ്ഞു.

അമേരിക്കന്‍ നിയമപ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്‍ും രാജ്യത്ത് ജനിച്ചവര്‍ തന്നെയാവണമെന്ന് നിര്‍ബന്ധമുണ്ട്. വീണ്ടും ജനവിധി തേടുമ്പോള്‍ ഈ വിഷയം എതിരാളികളുടെ ആയുധമാകരുതെന്നതുകൊണ്ടാണ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ വിവാദത്തിന് വിരാമമിടാന്‍ ഒബാമ തയ്യാറായത്.

കഴിഞ്ഞതവണ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മല്‍സരത്തിലേക്ക് ഒബാമ രംഗത്തെത്തിയതു മുതല്‍ തുടര്‍ന്നുവരുന്നതാണു ജന്മദേശം സംബന്ധിച്ച വിവാദവും. ഇതിന് ഒബാമ പലതവണ മറുപടി നല്‍കിയതുമാണ്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഒബാമയെ എതിരിടുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുമെന്ന് അവകാശപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ആണ് വിവാദം വീണ്ടും പൊടിതട്ടിയെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+