കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയ്ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി

  • By Lakshmi
Google Oneindia Malayalam News

Madani
ദില്ലി: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ മുപ്പത്തിയൊന്നാം പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം മെയ് 4നു മാത്രമേ ഉണ്ടാകുകയുള്ളു. ജസ്റ്റിസ്മാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍സുധാ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

സുപ്രീംകോടതിയുടെ ആവശ്യപ്രകാരം കര്‍ണാടക സര്‍ക്കാര്‍ കേസില്‍ വിശദീകരണം സമര്‍പ്പിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ മാത്രമല്ല സൂറത്ത്, അഹമ്മദാബാദ് സ്‌ഫോടനങ്ങളിലും മദനിക്ക് പങ്കുണ്ടെന്നാണ് അവരുടെ വിശദീകരണം.

ആരോഗ്യനില മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ മദനിക്കു പങ്കുള്ളതായി വ്യക്തമാക്കുന്ന ഒരു തെളിവും കര്‍ണടാക പോലീസ് ഹാജരാക്കിയിട്ടില്ലെന്നും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒന്‍പതര വര്‍ഷം വിചാരണതടവുകാരനായി കഴിഞ്ഞ ശേഷം വിട്ടയക്കപ്പെട്ടയാളാണ് മദനിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

English summary
The Supreme Court while hearing on the PDP leader Abdul Nasser Maudani’s bail plea in connection with the 2008 Bangalore serial blasts case informed that he had the right to get a bail in the case. The Apex Court decision on the bail petition would be declared on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X