കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പ ഗംഗാ സ്‌നാനത്തിന് ആഗ്രഹിച്ചിരുന്നു

  • By Lakshmi
Google Oneindia Malayalam News

Jon Paul 2nd
തൃശൂര്‍: കാലം ചെയ്ത മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ ഗംഗാസ്‌നാനത്തിന് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

1986 വത്തിക്കാനില്‍ തന്നെ സന്ദര്‍ശിച്ച മാര്‍ ജോസഫ് കുണ്ടുകുളത്തോടാണ് ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയില്‍ സ്‌നാനം ചെയ്യണമെന്ന ആഗ്രഹം മാര്‍പ്പാപ്പ പ്രകടിപ്പിച്ചതത്രേ.

മാര്‍ റാഫേല്‍ തട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധിയുടെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് ഒന്നിനാണ് ഇപ്പോഴത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജോണ്‍ പോളിനെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് ഈ ചടങ്ങ് നടക്കുക. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നേതൃത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ 40 ലക്ഷം വിശ്വാസികള്‍ എത്തുമെന്നാണ് കരുതുന്നത്.

ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പും വൈദികരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇന്ത്യയില്‍ നിന്നു പങ്കെടുക്കും. തൊഴിലാളികളുമായി ജോണ്‍ പോള്‍ രണ്ടാമന് ഉണ്ടായിരുന്ന അടുപ്പം പരിഗണിച്ചാണ് തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്നെ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുന്ന ചടങ്ങ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ എല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി, കേരളമടക്കം ഇന്ത്യയിലെ പല പള്ളികളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ അനുസ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

English summary
Late Pope John Paul II, who will be beatified on May 1 ahead of conferment of sainthood by the Vatican, had an unfulfilled wish to take a dip in Ganga river, considered holy by Hindus,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X