കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണ മൂര്‍ത്തിയുടെ പിന്‍ഗാമിയെ ഇന്നറിയാം

  • By Lakshmi
Google Oneindia Malayalam News

Narayan Murthi
ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ പുതിയ മേധാവി ആരായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ബിസിനസ് ലോകം. എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയാരാകുമെന്നകാര്യം ശനിയാഴ്ച അറിയാം.

പുതിയ മേധാവിയെ കണ്ടെത്താനായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. വൈകീട്ടോടെ, പുതിയ ചെയര്‍മാനെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിനെയും പ്രഖ്യാപിക്കുമെന്നാണ് സൂചന.

കമ്പനി ചെയര്‍മാനായ എന്‍.ആര്‍.നാരായണമൂര്‍ത്തി ആഗസ്തില്‍ വിരമിക്കുന്നതിനെത്തുടര്‍ന്നാണ് നേതൃനിരയില്‍ മാറ്റം ആവശ്യമായിവന്നത്.

കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിലും മാനേജിങ് ഡയറക്ടറുമായ ക്രിസ് ഗോപാലകൃഷ്ണനോ ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ കെ.വി.കാമത്തോ ആയിരിക്കും പുതിയ ചെയര്‍മാനെന്നാണ് സൂചന.

ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാള്‍ തന്നെ വേണം മൂര്‍ത്തിയുടെ പിന്‍ഗാമിയാകാന്‍ എന്നാണ് യോഗത്തില്‍ അഭിപ്രായമുയരുന്നതെങ്കില്‍ മലയാളിയായ ക്രിസ് തന്നെ ഈ സ്ഥാനത്തെത്താനാണ് സാധ്യത.

മൂര്‍ത്തി കഴിഞ്ഞാല്‍ ഇന്‍ഫോസിസിന്റെ സ്ഥാപകരായി ഡയറക്ടര്‍ ബോര്‍ഡില്‍ അവശേഷിക്കുന്നത് ക്രിസ്സും എസ്.ഡി.ഷിബുലാലും മാത്രമാണ്.

കാമത്ത് ഇന്‍ഫോസിസന്റെ ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമാണെങ്കിലും കമ്പനിയുടെ സ്ഥാപകനല്ല. ഇദ്ദേഹത്തെയാണ് ചെയര്‍മാനാക്കുന്നതെങ്കില്‍ ക്രിസ്സിനെ കോചെയര്‍മാനോ വൈസ് ചെയര്‍മാനോ ആക്കിയേയ്ക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ കാമത്ത് വിരമിക്കുന്നതോടെ ക്രിസ്സിനെ ചെയര്‍മാനായി ഉയര്‍ത്താനും സാധ്യതയുണ്ട്. .

ഇവര്‍ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാളെ അവസാനനിമിഷം പരിഗണിക്കുമോ എന്നുള്ള കാര്യവും വ്യക്തമല്ല. ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന നാരായണമൂര്‍ത്തിക്ക് കമ്പനി ചെയര്‍മാന്‍ എമെറിറ്റസ് എന്ന പദവിയില്‍ തുടരുമെന്ന് തീരുമാനമായിട്ടുണ്ട്.

English summary
The board of India's second-largest IT company Infosys is to decide on chairman N R Narayana Murthy's successor on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X