കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ സമരം അന്തമില്ലാതെ തുടരുന്നു

  • By Ajith Babu
Google Oneindia Malayalam News

Air India
ദില്ലി: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി എയര്‍ ഇന്ത്യ പൈലറ്റ് സമരം ഒത്തുതീര്‍പ്പു സൂചനകളില്ലാതെ അഞ്ചാംദിവസത്തിലേക്ക്.

ഞായറാഴ്ച 40 വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളുവെന്ന് എയര്‍ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ 320 വിമാനങ്ങളില്‍ 50 എണ്ണം മാത്രമാണ് ശനിയാഴ്ച സര്‍വീസ് നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയ്ക്ക് പൈലറ്റ് സമരം മൂലം ഇതുവരെ 26.5 കോടി രൂപയുടെ അധിക നഷ്ടം ഉണ്ടായെന്നാണ് കണക്ക്.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പെലറ്റുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആറ് അസോസിയേഷനുകള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇവര്‍ വ്യോമയാനമന്ത്രി വയലാര്‍ രവിക്ക് കൈമാറി.

ശനിയാഴ്ച കേരളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളെല്ലാം മുടങ്ങിയിരുന്നു. മൂന്ന് വിമാനത്താവളങ്ങളിലുമായി മൊത്തം 16 സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. ഇതില്‍ 11 സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളാണ്. കൊച്ചി വിമാനത്താവളത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.

രാജ്യാന്തര സര്‍വീസുകളെ സമരം കാര്യമായി ബാധിച്ചില്ല. ഗള്‍ഫിലേക്കും മറ്റുമുള്ള സര്‍വീസുകള്‍ അധികവും എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് നടത്തുന്നത്.

English summary
The strike by Air India pilots entered a fifth day on Sunday with neither the 700 striking pilots, nor the Air India management willing to budge from their stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X