ഷാര്‍ജ പെണ്‍വാണിഭം; പ്രതിയുടെ മകള്‍ അറസ്റ്റില്‍
പത്തനംതിട്ട: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയില്‍ കൊണ്ടുപോയി മുന്നൂറോളം യുവതികളെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ പ്രധാനപ്രതിയുടെ മകള്‍ അറസ്റ്റില്‍.
പത്തനംതിട്ട സ്വദേസിനി സൗദയുടെ മകള്‍ റാണി എന്നു വിളിക്കുന്ന ഷെമിയ സലിം (28)ആണ് പിടിയിലായത്. കേസന്വേഷിക്കുന്ന കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പിന്നീട് തിരുവല്ല ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ ഷെമിയയെ പത്തനംതിട്ട സബ് ജയിലില്‍ പതിന്നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.
യുവതികളെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് ഒത്താശ ചെയ്തതിനും എമിഗ്രേഷന്‍, വിസാ ചട്ട ലംഘനത്തിനുമാണ് ഷെമിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് ഷെമിയ. രണ്ടാം പ്രതി ഇവരുടെ രണ്ടാം ഭര്‍ത്താവ് കാസര്‍കോട് സ്വദേശി ആലമ്പാടി അഹമ്മദ്. ഷെമിയയുടെ ഭര്‍ത്താവ് സലിം സൗദയ്‌ക്കൊപ്പം ഗള്‍ഫിലാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൗദയുടെ വീട് അന്വേഷണ സംഘം റെയ്ഡ് ചെയ്തപ്പോള്‍ ഷെമിയയെ ചോദ്യം ചെയ്തിരുന്നു. റെയ്ഡിനു ശേഷം ഇവര്‍ വീട് പൂട്ടി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ മടങ്ങിയെത്തിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2007ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പൊലീസ് വേണ്ടനടപടിയെടുത്തില്ലെന്നാരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications