ഇറാന്‍ എണ്ണയില്‍ നോട്ടമിട്ട് ഇന്ത്യ; നിര്‍ണായക നീക്കത്തിന് കേന്ദ്രം, 2018 മോഡല്‍ സ്വീകരിക്കുമോ?

ഇറാന്റെ ക്രൂഡ് ഓയിലിനും പ്രകൃതി വാതകത്തിനുമുള്ള ഉപരോധം അമേരിക്ക എടുത്തുകളഞ്ഞ സാഹചര്യത്തില്‍ അവസരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ. ഇറാനുമായി ഇതുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച നിര്‍ണായക ചര്‍ച്ച നടക്കുമെന്നാണ് വിവരം. ഇറാന്‍ എണ്ണ മന്ത്രി മുഹ്‌സിന്‍ പക്‌നജാദ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ കാണുമെന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് 60 ദിവസത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്. ഈ വേളയില്‍ ഇരുരാജ്യങ്ങളും ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇറാന്റെ പ്രകൃതി വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം അമേരിക്ക എടുത്തുമാറ്റിയത്. ഈ സാഹചര്യത്തില്‍ ഇറാന്റെ എണ്ണ വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ എത്തുകയാണ്.

iran crude oil to india

ഇറാന്റെ എണ്ണ കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്. ഉപരോധം നീങ്ങിയ സാഹചര്യത്തില്‍ ചൈന അളവ് കൂട്ടിയേക്കും. ഇന്ത്യ കൂടി എണ്ണ വാങ്ങിയാല്‍ ഇറാന് നേട്ടമാകും. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള ഇടപാടില്‍ ഇറാനും താല്‍പ്പര്യമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ വിപണിയില്‍ നിര്‍ണായക ശക്തിയാകാനുള്ള അവസരമാണ് ഇറാന് കൈവന്നിരിക്കുന്നത്.

ഇറാന്റെ ക്രൂഡ് ഓയിലും പ്രകൃതി വാതകവും വാങ്ങുക, ഇറാനില്‍ നിക്ഷേപം നടത്തുക എന്നതായിരിക്കും വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയിലെ വിഷയങ്ങള്‍. ഇന്ത്യന്‍ എണ്ണ കമ്പനികളുമായി ഇറാന്റെ ദേശീയ എണ്ണ കമ്പനി ബന്ധപ്പെട്ടുകഴിഞ്ഞു. കൂടാതെ എണ്ണ വ്യാപാരികളുമായും അവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ഉപരോധത്തിന്റെ ഭാവി എന്താകുമെന്ന് അറിഞ്ഞ ശേഷം കൂടുതല്‍ കരാറുണ്ടാക്കാമെന്നാണ് ഇന്ത്യന്‍ എണ്ണ കമ്പനികളുടെ ആലോചന.

ഒരു കാലത്ത് ഇറാന്റെ എണ്ണ സുലഭമായിരുന്നു

2018 വരെ ഇന്ത്യന്‍ വിപണിയില്‍ വലിയ തോതില്‍ എണ്ണ എത്തിച്ചിരുന്ന രാജ്യമായിരുന്നു ഇറാന്‍. അന്ന് മൊത്തം വാങ്ങിയിരുന്ന എണ്ണയില്‍ 10 ശതമാനവും ഇറാനില്‍ നിന്നായിരുന്നു. അമേരിക്കന്‍ ഉപരോധം ശക്തമാക്കിയതോടെ 2019ല്‍ ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. പിന്നീട് ഈ വര്‍ഷം ഏപ്രിലില്‍ മുതലാണ് ഇന്ത്യ വീണ്ടും ഇറാന്റെ എണ്ണ വാങ്ങാന്‍ തുടങ്ങിയത്. ഇനി 2018 മോഡലിലേക്ക് തിരിച്ചുപോകുമോ എന്നാണ് അറിയേണ്ടത്.

ഓരോ മാസവും ഇറാനില്‍ നിന്നുള്ള എണ്ണയുടെ അളവ് നേരിയ തോതില്‍ ഇന്ത്യ കൂട്ടിവരുന്നുണ്ട്. ജൂണില്‍ പ്രതിദിനം 73000 ബാരല്‍ എണ്ണയാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഉപരോധം നീക്കിയ സാഹചര്യത്തില്‍ ഇന്ത്യ ഇറാനില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് വീണ്ടും വര്‍ധിപ്പിച്ചേക്കാം. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില കുറയാനും സാധ്യതയുണ്ട്.

യുദ്ധം നിന്നതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 74 ഡോളര്‍ എന്ന നിരക്കിലേക്ക് വീണിട്ടുണ്ട്. 120ല്‍ നിന്നാണ് ഈ കുറവ് വന്നിരിക്കുന്നത്. ഇനി ഇറാന്റെ എണ്ണകൂടി വിപണിയില്‍ എത്തിയാല്‍ എണ്ണ ലഭ്യത കൂടും. സ്വാഭാവികമായും വില കുറയുകയും ചെയ്യും. ക്രൂഡ് ഓയില്‍ വില കുറയണം എന്ന് ആഗ്രഹിക്കുന്നത് ഇന്ത്യയ്ക്ക് ഇത് നേട്ടമാകും. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയാനും വഴിയൊരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+