Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎസുകാരന്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പ്

ഇടുക്കി: ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പിന് ശ്രമിച്ച മുപ്പത്തിയാറുകാരന്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേസി സജിയെയാണ് കാഞ്ഞാര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഒരു പൊറോട്ടയടിക്കാരാണെന്ന് പൊലീസ് പറഞ്ഞു.

കാഞ്ഞാര്‍ സ്വദേശിനിയായ ഒരു യുവതി പുനര്‍വിവാഹത്തിനായി പത്രപരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് ഇയാള്‍ ബന്ധപ്പെട്ടത്. പത്തനംതിട്ട കാവുംഭാഗം സ്വദേശിയാണെന്ന് പറഞ്ഞ ഇയാള്‍ ഗൗരീശങ്കര്‍ എന്ന പേരാണ് ഇവരോട് പറഞ്ഞത്.

ദില്ലി എന്‍ഐഎയില്‍ ഡിവൈഎസ്പിയാണെന്നും ഐപിഎസ് ഉദ്യോഗസ്ഥനാണെന്നുമുള്ള വ്യാജേന ഇയാള്‍ ടെലഫോണിലുടെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 21 ന് ഇയാള്‍ പെണ്ണുകാണാനെത്തി. യാത്രചെയ്ത ജീപ്പ് മുണ്ടക്കയത്തിനു സമീപത്തുവച്ചു തകരാറിലായെന്നും മുണ്ടക്കയം എസ്.ഐയെ വാഹനം നന്നാക്കാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. രണ്ടു ദിവസം ഇവിടെ കഴിഞ്ഞ ഇയാള്‍ നാട്ടില്‍ പോയശേഷം 27നു മടങ്ങിവന്ന് 29 ന് തിരിച്ചുപോയി.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസെത്തി ഇയാളെ ചോദ്യം ചെയ്തത്. ഇയാള്‍ കാക്കി പാന്റും പോലീസ് ഷൂവും സോക്‌സും ഐ.പി.എസ്. മുദ്രയുള്ള ബെല്‍ട്ടുമാണ് ഇയാള്‍ ധരിച്ചിരുന്നത്.

വികലാംഗയായ ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ സമാനമായ മറ്റൊരു കേസില്‍ കൊട്ടാരക്കരയിലുള്ള യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായിചെന്ന് ഒരാഴ്ച അവിടെ താമസിച്ച് 40000 രൂപയുമായി മുങ്ങിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+