യുവതികളെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമം
മലപ്പുറം: രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്നു സ്ത്രീകളെ ബലംപ്രയോഗിച്ച് കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ മദ്യപസംഘത്തിന്റെ ശ്രമം. ഞായറാഴ്ച രാത്രി പത്തരയോടെ മലപ്പുറം നഗരത്തിന് സമപീമം മുണ്ടുപറമ്പ് ജങ്ഷനിലാണ് സംഭവം നടന്നത്.
തിരുവന്തപുരം സ്വദേശിനികളെയാണ് സംഘം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒരു യുവാവും ഭാര്യയും അവരുടെ അനുജത്തിയും ബസ് കാത്തുനില്‍ക്കുന്നതനിടെ മദ്യപസംഘം കാറില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തിയ സംഘം യുവതികളെ പിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ച് സംഭവം കണ്ട് ഓടിക്കൂടിയ നാട്ടകാര്‍ സംഘത്തിലുണ്ടായിരുന്ന നാലുപേരെയും പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വെള്ളൂര്‍ സ്വദേശികളായ കുന്നത്തൊടി സുബൈര്‍ (33), പാലക്കാപ്പള്ളി ഫാരിസ് (23), വള്ളുവമ്പ്രം ചിറങ്ങാട്ടുകുഴിയില്‍ നിസാര്‍ (24), അറവങ്കര തോട്ടുങ്ങല്‍ ജാഫര്‍ (27) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തങ്ങളുടെ ശ്രമം ഫലിക്കാതായപ്പോള്‍ മുണ്ടുപറമ്പ് ജങ്ഷനില്‍ നിന്ന് ബൈപ്പാസ് വഴി കോഴിക്കോട് ഭാഗത്തേക്ക് കാറോടിച്ച സംഘത്തെ നാട്ടുകാര്‍ ബൈക്കുകളിലും ഓട്ടോകളിലുമായി പന്തുടര്‍ന്നാണ് പിടികൂടിയത്.
പ്രശ്‌നത്തിനിടെ പരുക്കേറ്റ യുവാവിനെയും സ്ത്രീകളെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
തിങ്കളാഴ്ച മലപ്പുറം കോടതിയില്‍ ഹാജരാക്കിയ നാലു യുവാക്കളെയും റിമാന്‍ഡ് ചെയ്തു. ഭയപ്പെടുത്തി അപഹരണശ്രമം, സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമം എന്നീ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications