Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാരന്‍ നായര്‍ക്കെതിരെ പിണറായി

Pinarayi
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ എന്‍എസ്എസ് നേതാവ് ജി.സുകുമാരന്‍ നായര്‍ ഉന്നയിച്ച ആക്ഷേപവാക്കുകള്‍ പിന്‍വലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എന്‍എസ്എസിനെതിരെ പിണറായി ശബ്ദമുയര്‍ത്തുന്നത്.

അഭിപ്രായവ്യത്യാസമുള്ളവരെ നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിഎസിനെക്കുറിച്ചുള്ള സുകുമാരന്‍ നായരുടെ വാക്കുകള്‍ കേരള സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഇത്തരം വാക്കുകള്‍ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരെ ചെറുതാക്കും- പിണറായി പറയുന്നു.

ഇതിനകം തന്നെ പാര്‍്ട്ടിയില്‍ വിവാദമായി മാറിയ ജോണ്‍ ബ്രിട്ടാസ് പ്രശ്‌നത്തെക്കുറിച്ചു പിണറായി ലേഖനത്തില്‍ പ്രതികരിക്കുന്നുണ്ട്.

ജോണ്‍ ബ്രിട്ടാസ് കൈരളി ടി.വിയുടെ ചുമതലയില്‍ നിന്നൊഴിഞ്ഞത് ദേശീയ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ യാത്രയപ്പ് യോഗത്തില്‍ ഞാന്‍ സംസാരിച്ചത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കൈരളിയ്ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ടാണ്.

മര്‍ഡോക്കിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാനാണ് ബ്രിട്ടാസ് പോയതെന്ന് ഇപ്പോള്‍ വ്യക്തമായി. അത് ബ്രിട്ടാസിന്റെ വ്യക്തിപരമായ കാര്യമാണ്. കൈരളിയില്‍ പ്രവര്‍ത്തിക്കോമ്പോള്‍ ബ്രിട്ടാസ് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഒരു ബഹുരാഷ്ട്ര കുത്തകയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന നിലപാടുകളും വ്യത്യസ്തമാകുന്നത് സ്വാഭാവികമാണ്- പിണറായി ലേഖനത്തില്‍ പറയുന്നു.

പാര്‍ട്ടി ബഹുരാഷ്ട്ര കുത്തകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് പിണറായി ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഒപ്പം സിപിഎമ്മിനകത്ത് വിഭാഗീയതയുണ്ടെന്ന വരുത്തിതീര്‍ക്കുന്നതിനുള്ള വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്ന് പിണറായി വിമര്‍ശിക്കുന്നുമുണ്ട്. കൈരളി ടി.വിയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ഇതിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+