ഇന്ദു കേസ്: സുഭാഷ് അഭിഷേകിനെ കുരുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ഇന്ദുവിന്റെ മരണം സംബന്ധിച്ച് തീവണ്ടിയാത്രക്കാര്‍ക്കുതന്നെ വിവരം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ച്. ഇതിനായി ഇന്ദു സഞ്ചരിച്ച കോച്ചിലെ മുഴുവന്‍ യാത്രക്കാരെയും നേരില്‍ക്കണ്ട് മൊഴിയെടുക്കാനുള്ള നടപടിക്രമങ്ങളിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്.
റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരായിരുന്ന 10 പേരില്‍ നിന്ന് എസ് പി ഉണ്ണിരാജ ബുധനാഴ്ച തിരുവനന്തപുരത്ത് മൊഴിയെടുക്കും. ഇന്ദുവും സുഭാഷും സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റിലെ അടുത്തുള്ള ബര്‍ത്തുകളില്‍ യാത്ര ചെയ്തിരുന്ന പത്തു പേരോടാണ് ചൊവ്വാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് എസ്. പി. നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന മറ്റു യാത്രാക്കാരുടെ പൂര്‍ണ മേല്‍വിലാസം ലഭിച്ചാലുടന്‍ അവരില്‍ നിന്നു തെളിവെടുക്കും.
ഇതിനിടെ സുഭാഷിന്റെ സഹപ്രവര്‍ത്തകയായ അദ്ധ്യാപികയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നുണ്ട്. ഇവര്‍ അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ ഇന്ദുവുമൊത്ത് അവരുടെ വീട്ടില്‍ താമസിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ സുഭാഷ് സമ്മതിച്ചിരുന്നു.
സുഭാഷും ഇന്ദുവും യാത്ര ചെയ്തിരുന്ന ട്രെയിനില്‍ പ്രതിശ്രുതവരനായിരുന്ന അഭിലാഷും ഉണ്ടായിരുന്നു എന്നരീതിയില്‍ പ്രചാരണം നടത്തിയത് സുഭാഷുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കാനും വഴി തെറ്റിക്കാനും ബോധപൂര്‍വ്വം നടത്തിയ ശ്രമമാണോ ഇതെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്.
സുഭാഷിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്‌തെങ്കിലും മുന്‍പ് നല്‍കിയ അതേമൊഴി ആവര്‍ത്തിക്കുകമാത്രമാണ് ഇയാള്‍ ചെയ്തത്. ഇപ്പോഴും സുഭാഷ് എന്തൊക്കെയോ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.












Click it and Unblock the Notifications