ബംഗാളില്‍ ഇടതിന് വിനയായത് അഹങ്കാരം: ബര്‍ദന്‍

വലിയ വിജയങ്ങള്‍ ചിലപ്പോള്‍ തലയ്ക്കുപിടിക്കും. അഹങ്കാരമുണ്ടാക്കും. ജനങ്ങളെ മുന്‍വിധിയോടെ കാണും. അവര്‍ തങ്ങളുടെ കൈയിലാണെന്ന് തോന്നും. ഇതെല്ലാമാണ് ഇടതിന് ബംഗാളില്‍ വിനയായത്.
ബംഗാളില്‍ ഇടതുപക്ഷം ഇനി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കണം.
മമത തങ്ങളോടു പെരുമാറിയതുപോലെ ഇടതുപക്ഷം തിരിച്ചു പെരുമാറരുത്. ഒരു വലിയ പരാജയമാണുണ്ടായതെന്ന് എല്ലാ എളിമയോടുംകൂടി അംഗീകരിക്കുകയാണ് ഇടതുപക്ഷം ആദ്യം ചെയ്യേണ്ടത്-ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സിംഗൂരും നന്ദിഗ്രാമുമാണ് മാറ്റത്തിന് കാരണം. സിപിഎമ്മിനോട് പ്രത്യേകിച്ച് പ്രാദേശിക പാര്‍ട്ടി നേതാക്കളോട് ജനങ്ങള്‍ക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം ബംഗാളില്‍ തിരിച്ചുവരുമെന്നു വോട്ടെണ്ണലിന്റെ തലേന്ന് പ്രമുഖ സിപിഎം നേതാവ് ബിമന്‍ ബോസ് പറഞ്ഞത് ജനങ്ങളുടെ പള്‍സ് അറിയാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.താന്‍ സിപിഐയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ബര്‍ദ്ദന്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് വി.എസ്. അച്യുതാനന്ദനാണെന്നും ബര്‍ദ്ദന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച നേതാവാണദ്ദേഹം. ദില്ലിയില്‍ നിന്ന് കേരളത്തില്‍ പ്രചാരണത്തിന് പോയ നേതാക്കളെക്കാളും ജനങ്ങളെ ആകര്‍ഷിച്ചത് അദ്ദേഹമാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നു. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവായി ജനങ്ങള്‍ കരുതിയത് വി. എസിനെയായിരുന്നു- ബര്‍ദ്ദന്‍ പറഞ്ഞു.












Click it and Unblock the Notifications