ലീഗിന് 4മന്ത്രിമാര്‍ മാണിയ്ക്ക് 2ഉം

മുസ്ലീം ലീഗിന് നാല് മന്ത്രിസ്ഥാനവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രണ്ട് മന്ത്രിസഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനാണ് ധാരണ. മറ്റു കക്ഷികളെ ഉള്‍പ്പെടുത്തി വൈകിട്ട് നാലിന് നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് യോഗത്തിനു ശേഷം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ചില മിനുക്കു പണികള്‍ ബാക്കിയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി അറിയിച്ചത്. ഇതുവരെ നടന്ന ചര്‍ച്ചകള്‍ തൃപ്തികരമാണെന്നും കാര്യങ്ങള്‍ ഏകദേശ ധാരണയിലെത്തിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാലു മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് മാണി ആവശ്യപ്പെട്ടത്. മാത്രമല്ല, ധനം,കൃഷി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളും മാണി ലക്ഷ്യമിടുന്നത്. എന്നാല്‍, രണ്ട് മന്ത്രി സ്ഥാനം, ഡപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ നല്‍കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
പരമാവധി സമ്മര്‍ദം ചെലുത്തി ധനകാര്യ വകുപ്പ് സ്വന്തമാക്കി, രണ്ടു മന്ത്രി സ്ഥാനം എന്ന ഫോര്‍മുലയില്‍ മാണി ഗ്രൂപ്പ് ഒതുങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ബുധനാഴ്ച ആദ്യഘട്ട സത്യപ്രതിജ്ഞ നടക്കുന്നതിനു മുമ്പായി മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിലെങ്കിലും തീരുമാനമുണ്ടാകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതിനിടെ എ.കെ. ആന്റണിയെ ഇടപെടുത്തി മാണി ഗ്രൂപ്പുമായുള്ള പ്രശ്‌നം പരിഹരിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ജോസ് കെ.മാണിക്കു കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെയുളള വാഗ്ദാനം ചെയ്താണ് ഈ നീക്കം നടത്തുന്നതെന്നാണ് സൂചന.












Click it and Unblock the Notifications