കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ആരോപണം കോണ്‍ഗ്രസിന് തിരിച്ചടി

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ദില്ലി: ഭൂമി ഏറ്റെടുക്കലിന്റെ പേരില്‍ കര്‍ഷകപ്രക്ഷോഭം നടന്ന ഗ്രേറ്റര്‍ നോയ്‍ഡയില്‍ സമരക്കാരെ കൊന്ന് ചാരമാക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്ന എഐസിസി ജനറല്‍ സെക്രട്ടറിയുടെ ആരോപണം വിവാദമാകുന്നു.

ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ അസ്ഥികളടങ്ങിയ 70 അടി വലിപ്പമുള്ള ചാരക്കൂമ്പാരം കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. കര്‍ഷക പ്രതിനിധികളെക്കൂട്ടി കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അദ്ദേഹം, സ്ത്രീകളെ ബലാത്സംഗം ചെയ്തതടക്കമുള്ള പോലീസ് അതിക്രമങ്ങള്‍ ഗ്രാമങ്ങളില്‍ നടന്നെന്നും ആരോപിച്ചിരുന്നു.

എന്നാല്‍, ഗ്രാമവാസികളുടെ അഭിപ്രായം ചോദിച്ചറിഞ്ഞ്, കൊലപാതകവും ബലാത്സംഗവും നടന്നതിന് തെളിവില്ലെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍ ബുധനാഴ്ച രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വിവാദമായത്. ഇപ്പോള്‍ രാഹുലിന്റെ ഈ അടിസ്ഥാന രഹിതമായ പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്.

പ്രശ്‌നത്തില്‍ നിന്നും തലയൂരാനായി രാഹുല്‍ പറഞ്ഞത് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയെ്തന്ന പ്രതിരോധ തന്ത്രവുമായി എഐസിസി വക്താവ് ജനാര്‍ദന്‍ ദ്വിവേദി രംഗത്തെത്തി. രാഹുലിന് പൂര്‍ണപിന്തുണ നല്‍കിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചാരക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് യു.പി. സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

രാഹുലിന്റെ ആരോപണത്തിന് തെളിവില്ലെന്ന മാധ്യമവാര്‍ത്തകള്‍ പ്രതിരോധവുമായി രംഗത്തുവരാന്‍ കോണ്‍ഗ്രസ് നേതാക്കളെ നിര്‍ബ്ബന്ധിതരാക്കുകയായിരുന്നു. യു.പി. രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന് ലഭിച്ച ആയുധമായിരുന്നു കര്‍ഷകപ്രക്ഷോഭം. ഇത് മുതലാക്കാനും ജനപിന്തുണ നേടാനുമായി രാഹുല്‍ രഹസ്യമായി സമരപ്പന്തലില്‍ എത്തിയിരുന്നു.

അസ്ഥികളോടെ ചാരക്കൂന കണ്ടതായി രാഹുല്‍ പറഞ്ഞത് കേട്ടുവെന്നും എന്നാല്‍ ഗ്രാമത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നതായി അറിയില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. സമരത്തില്‍ സ്ത്രീകളടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, ഏതെങ്കിലും സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായോ കൊല്ലപ്പെട്ടതായോ എനിക്കറിയില്ല- രാഹുലിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ഭട്ട ഗ്രാമത്തിലെ വീരേന്ദ്രി ദേവി പറഞ്ഞു.

എന്നാല്‍ ഫോട്ടോയടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം രാഹുലിന്റെ വെളിപ്പെടുത്തല്‍.

അതേസമയം, സമരത്തിനുശേഷം 1500ലേറെ ഗ്രാമീണരെ കാണാതായെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഭട്ട, പര്‍സോള്‍ ഗ്രാമങ്ങളിലെ പകുതിയോളം പേരെ കാണാനില്ലെന്ന് ബിജെപി. ദേശീയ വൈസ് പ്രസിഡന്റ് കല്‍രാജ് മിശ്ര പറഞ്ഞു. ''വോട്ടര്‍പ്പട്ടികയില്‍ 5,500 പേരുള്ള പര്‍സോള്‍ ഗ്രാമത്തിലെ മൂവായിരത്തോളം പേരെ കാണാനില്ല. ഭട്ട ഗ്രാമത്തിലെ 4,300 പേരില്‍ 2,300 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

English summary
With Rahul Gandhi's allegations of mass murder and rape in a Greater Noida village turning out to be baseless, an embarrassed Congress on Wednesday blamed the media for 'distorting his remarks'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X