Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്ററി , വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.25 ശതമാനം പേരാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. വിജയശതമാനം കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്.

വി.എച്ച്.എസ്.ഇയില്‍ 75.15 ശതമാനം പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇരട്ടി മൂല്യനിര്‍ണയം നടന്ന ഇത്തവണത്തെ പരീക്ഷയില്‍ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ 74.97 ശതമാനവും വി.എച്ച്.എസ്.ഇയില്‍ 78.48 ശതമാനവുമായിരുന്നു വിജയ ശതമാനം.

ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 2795 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിപ്പോള്‍ വിഎച്ച്എസ്ഇയില്‍ ഒരാള്‍ മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.

ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ളത് എറണാകുളത്താണ് 373 പേര്‍. 57 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി.

സേ പരീക്ഷ ജൂണ്‍ 20 മുതല്‍ 24 വരെ നടക്കും. ആവശ്യമുള്ളവര്‍ക്ക് ഒരു വിഷയം ഇംപ്രൂവ് ചെയ്യാനും അവസരമുണ്ടാവും. ജൂണ്‍ 15 ഓടെ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിത്തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+