• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുകേഷിന്റെ മണിസൗധത്തിനെതിരെ രത്തന്‍ടാറ്റ

  • By Lakshmi

മുംബൈ: ഇന്ത്യയിലെ മുന്‍നിര സമ്പന്നന്മാരില്‍ രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ചോര്‍മ്മയുള്ളവരാരൊക്കെ എന്നൊരു ചോദ്യം ചോദിച്ചാല്‍ ഓരോ ഇന്ത്യക്കാരനും ഒട്ടേറെ ആലോചിക്കേണ്ടിവരും. ആലോചനയില്‍ മനസ്സില്‍ വന്നുപോകുന്ന മുഖങ്ങള്‍ പലതുണ്ടാകും, ബിസിനസുകാര്‍ രാഷ്ട്രീയക്കാര്‍ അങ്ങനെ ഒട്ടേറെയാളുകള്‍.

ചിന്തിച്ച് ഒരു പട്ടികയുണ്ടാക്കി അവരില്‍ പാവപ്പെട്ടവരോട് സ്‌നേഹമുള്ളവരുടെ പേരുകള്‍ പരതി നിരാശപ്പെടുമ്പോള്‍, പാവപ്പെട്ടവരെ സേവിക്കാന്‍ കോടീശ്വരന്മാര്‍ ഇവിടുത്തെ സര്‍ക്കാറുകളല്ലല്ലോയെന്ന് ഒരു ന്യായം കണ്ടെത്തേണ്ടിയുംവരും.

പക്ഷേ ഇതേകാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യയിലെ രണ്ട് കോടീശ്വരന്മാര്‍ തമ്മില്‍ യുദ്ധം തുടങ്ങാനിരിക്കുകയാണ്. യുദ്ധകാഹളം മുഴക്കിയിരിക്കുന്നത് സാക്ഷാല്‍ രത്തന്‍ ടാറ്റയാണ്. ടാറ്റയുടെ വീക്ഷണത്തില്‍ ബിസിനസുകാര്‍ക്കും ഈ രംഗത്തെ കോടീശ്വരന്മാര്‍ക്കും പാവപ്പെട്ടവരെക്കുറിച്ച് ഓര്‍മ്മവേണം. ഇത്തരത്തില്‍ ഓര്‍മ്മയില്ലാത്തവരെക്കുറിച്ച് ചോദിച്ചാല്‍ രത്തന്‍ടാറ്റ ആദ്യം പറയുന്ന പേര്് മുകേഷ് അംബാനിയുടേതാണ്.

27 നിലകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വീടുണ്ടാക്കി അതില്‍ താമസിക്കാന്‍ മുകേഷിന് എങ്ങനെ തോന്നുന്നുവെന്നാണ് രത്തന്‍ ടാറ്റയുടെ ചോദ്യം. ഇത്തരം കാര്യത്തില്‍ മുകേഷിനെപ്പോലെയുള്ള വ്യക്തിത്വങ്ങള്‍ക്ക് വ്യത്യസ്തരാവാന്‍ കഴിയണമന്നും അതിന് കഴിയാതിരിക്കുന്നത് സങ്കടകരമാണെന്നും ടാറ്റ പറയുന്നു. ഇവരെല്ലാം ചുറ്റം നടക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാകണമെന്നും ഇന്ത്യയിലെ അവസ്ഥ അത്തരമൊരു ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്നും ടാറ്റ പറയുന്നു.

ലണ്ടനിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടാറ്റ മുകേഷിനെതിരെ വാളെടുത്തിരിക്കുന്നത്. സംഭവം ചൂടുപിടിച്ചുകഴിഞ്ഞു. ട്വിറ്ററിലും മറ്റും ടാറ്റയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ കുമിയുകയാണ്. റാഡിയ ടേപ്പും 2ജി അഴിമതിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ടാറ്റയ്‌ക്കെതിരെയുള്ള അഭിപ്രായങ്ങളില്‍ മൂര്‍ച്ചയേറിയത്. എന്തായാലും മുകേഷ് അംബാനി ഇതേവരെ ടാറ്റയുടെ പരാമര്‍ശത്തോട് പ്രതികരിച്ചിട്ടില്ല. മുകേഷ് പ്രതികരിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കൊഴുക്കാനിരിക്കുന്ന വിവാദങ്ങളില്‍ ഒന്നായി ഇത് മാറിയേയ്ക്കും.

English summary
It seems that a war is mulling to be begun between big corporate honchos - the two personalities who makes India proud several times. Ratan Tata and Mukesh Ambani have been entrapped in a fuss when Tata group chairperson hurled the first attack,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more