കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിയ്ക്ക് വേണ്ടി ഗതാഗതം നിയന്ത്രിക്കരുത്: മമത

  • By Lakshmi
Google Oneindia Malayalam News

Mamata Banerjee
കൊല്‍ക്കത്ത: തന്റേത് ജനകീയസര്‍ക്കാറായിരിക്കുമെന്ന് പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനകീയ തീരുമാനങ്ങളുമായി വീണ്ടും താരമാകുന്നു. തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജനങ്ങളുടെ യാത്ര ബുദ്ധിമുട്ടിലാക്കരുതെന്നാണ് മമതയുടെ പുതിയ നിര്‍ദ്ദേശം.

പൊലീസ് ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നാണ് മുഖ്യമന്ത്രി മമത പറഞ്ഞിരിക്കുന്നത്. കാളീഘട്ടിലെ വസതിയില്‍നിന്നു റൈറ്റേഴ്‌സ് ബില്‍ഡിംഗിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിയുടെ സാന്‍ട്രോ കാര്‍ കടന്നുപോകുന്നതിനായി ജെ.സി. ബോസ് റോഡില്‍ പോലീസ് ഗതാഗതം തടഞ്ഞു.

തനിക്കു കടന്നുപോകുന്നതിനായി മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടപ്പോഴാണ് മുഖ്യമന്ത്രി തനിക്കുവേണ്ടി മറ്റുവാഹനങ്ങള്‍ തടയരുതെന്നു നിര്‍ദേശിച്ചത്. തന്റെ വാഹനവും ട്രാഫിക് സിഗ്‌നല്‍ അനുസരിച്ചു കടത്തിവിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.

പിന്നീട് മമതയുടെ വാഹനം ട്രാഫിക് സിഗ്‌നലുകള്‍ പാലിച്ചാണു യാത്ര ചെയ്തത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ടും ഇപ്പോഴും പഴയ അതേ കറുത്ത സാന്‍ട്രോ കാറിലാണ് മമത യാത്ര ചെയ്യുന്നത്.

ഇതിനിടെ തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ പ്രദര്‍ശനത്തില്‍ തന്റെ ചിത്രങ്ങള്‍ വിറ്റുകിട്ടിയ ഒരുകോടി രൂപ മമത സംസ്ഥാന ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. പാവങ്ങളെ സഹായിക്കാനുള്ള ഫണ്ടിലേക്കാണിതു സംഭാവന ചെയ്യുന്നതെന്ന് അവര്‍ അറിയിച്ചു. ഈ തുകയുടെ ചെക്ക് മമത ചീഫ് സെക്രട്ടറിക്കു കൈമാറി.

അധികാരത്തില്‍ വന്നതിന്റെ രണ്ടാം ദിവസം മമത വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്തു. കഴിഞ്ഞവര്‍ഷങ്ങളില്‍ ബംഗാളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ നിന്നു തനിക്കു മനസ്സിലായതെന്നു മമത പിന്നീടു പറഞ്ഞു.

English summary
Bengal CM Mamata Banerjee asked the police not to stop traffic to allow her convoy to move.The Chief Minister's black Santro car was on its way to Writers' Buildings from her Kalighat residence when traffic police stopped other vehicles near the Police Training School on AJC Bose road to allow her convoy to pass.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X