കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദത്തിലാറാടി യുപിഎയ്ക്ക് മൂന്നാം പിറന്നാള്‍

  • By Lakshmi
Google Oneindia Malayalam News

Sonia and Manmohan
ദില്ലി: അടിയ്ക്കടിയുണ്ടായ പലവിധ വിവാദങ്ങളുടെ കറയുമായി യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ രണ്ടുവര്‍ഷം തികയ്ക്കുന്നു. സിവിസി നിയമനം, 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഹൗസിങ് സൊസൈറ്റി വിവാദം, നീരാറാഡിയ ടേപ്പുകളിലെയും വിക്കിലീക്‌സിലെയും വെളിപ്പെടുത്തലുകള്‍ തുടങ്ങി മുഖം രക്ഷിക്കാന്‍ യുപിഎ സര്‍ക്കാറിന് പെടാപ്പാടുപെടേണ്ടിവന്ന രണ്ടുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്.

ഇതിന്റെ പ്രതിഫലനമെന്നോണം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പലേടത്തും കോണ്‍ഗ്രസിന് അടിപതറി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യുപിഎ സര്‍ക്കാറിന്റെ മോശം പ്രതിച്ഛായ ശരിയ്ക്കും പ്രതിഫലിച്ചു. അല്‍പം ആശ്വസിക്കാന്‍ വക നല്‍കുന്നത് അസം തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയമാണ്.

ഭീകരാക്രമണങ്ങളില്ലാതിരുന്നതും പലപ്പോഴും പ്രതിപക്ഷം അവസരത്തിനൊത്തുയരാതിരുന്നതുമാണ് യുപിഎ സര്‍ക്കാറിനെ സഹായിച്ചത്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നേതാക്കള്‍ക്കും എംപിമാര്‍ക്കും അത്താഴവിരുന്നൊരുക്കുന്നുണ്ട്. ഈ വേളയിലായിരിക്കും ഭരണനേട്ടങ്ങള്‍ അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ട് ടു ദി പീപ്പിള്‍ 2011 പ്രകാശനം ചെയ്യുക.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുക്കും. പ്രധാന ഘടകകക്ഷിയായ ഡിഎംകെ വിരുന്നില്‍ നിന്നുംവിട്ടുനില്‍ക്കു. മെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട് . എന്നാല്‍ ഡിഎംകെയെ പ്രതിനിധീകരിച്ച് ടി.ആര്‍.ബാലു വിരുന്നില്‍ പങ്കെടുക്കട്ടെയെന്ന് പിന്നീട് പാര്‍ട്ടി തീരുമാനിച്ചു. ടുജി കേസില്‍ പാര്‍ട്ടി എംപി കനിമൊഴിയെ അറസ്റ്റുചെയ്ത സാഹചര്യത്തിലായിരുന്നു ഡിഎംകെ വാര്‍ഷികാഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

English summary
The Prime Minister will host a dinner for the Congress allies on the occasion of the UPA-II's second anniversary,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X