കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനീറും ഇബ്രാഹിം കുഞ്ഞും മന്ത്രിസഭയിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

MK Muneer
തിരുവനന്തപുരം: മുസ്ലീം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. എംകെ മുനീര്‍, മഞ്ഞളാംകുഴി അലി ,പികെ അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് മന്ത്രിമാരാവുക.

പാര്‍ലമെന്ററി കാര്യ വകുപ്പ് മഞ്ഞളാംകുഴി അലിയ്ക്ക് നല്‍കണമെന്നാണ് ആവശ്യമെന്നും. യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്നും ലീഗ് നേതൃത്വം അറിയിച്ചു. വ്യവസായം, ഐടി എന്നിവയായിരിക്കും കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുക. മുനീറിന് സാമൂഹികക്ഷേമം, ഗ്രാമപഞ്ചായത്ത് എന്നിവ നല്‍കും. ഇബ്രാഹിം കുഞ്ഞിന് പൊതുമരാമത്തും അബ്ദുറബ്ബിന് വിദ്യാഭ്യാസവുമായിരിക്കും ലഭിയ്ക്കുക.

അതേസമയം മഞ്ഞളാംകുഴി അലിയുടെ കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയില്ലെന്നും യുഡിഎഫിലെ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അലിയുടെ സത്യപ്രതിജ്ഞ മെയ് 23ന് തിങ്കളാഴ്ച ഉണ്ടാവില്ലെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചകാര്യം ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചു മന്ത്രിമാര്‍ വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ലീഗ് നേതൃത്വത്തിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. നേരത്തേ മഞ്ഞളാംകുഴി അലിയെ മന്ത്രിസഭയിലേയ്ക്ക് പരിഗണിയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നില്ല. അഞ്ചുസീറ്റ് എന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുമെന്നതിന് സൂചനയാണ് അലിയേക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രി, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.

English summary
Muslim League Leader Panakkad Hyderali Shihab Thangal announced the names of ministers for the UDF Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X