മുംബൈ ആക്രമണത്തിന് ഐഎസ്‌ഐ സഹായം: ഹെഡ്‌ലി

വെളിപ്പെടുത്തി.
തഹാവൂര്‍ റാണയുടെ വിചാരണവേളയിലാണ് സാക്ഷിയായ ഹെഡ്‌ലി ഷിക്കാഗോ കോടതിയില്‍ ഈ മൊഴി നല്‍കിയത്. പാകിസ്താനിലെ തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഐ.എസ്.ഐയുടെ കീഴിലാണെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്.
ആക്രമണം ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത് പാക്ക് ഭീകരന്‍ ഹാഫിസ് സയീദ് ആണ് . ഐഎസ്‌ഐയും ലഷ്‌കറെ തയിബയും പരസ്പരംആക്രമണത്തിന് സഹകരിച്ചു. സൈനിക സഹായത്തിനു പുറമെ ഐഎസ്‌ഐ സാമ്പത്തിക സഹായം നല്‍കിയതായി ഹെഡ്‌ലി വെളിപ്പെടുത്തി. ഇന്ത്യയ്ക്കാര്‍ ഇത് അര്‍ഹിച്ചിരുന്നുവെന്ന് തഹാവൂര്‍ റാണ തന്നോട് പറഞ്ഞതായും ഹെഡ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ തലച്ചോര്‍ ആയി റാണ പ്രവര്‍ത്തിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009 ഒക്ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ വെച്ചാണ് ഹെഡ്‌ലിയും റാണയും പിടിയിലായത്.റാണയുടെ വിചാരണ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. മുംബൈയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് വേണ്ട ഒത്താശ ചെയെ്തന്നാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. വധശിക്ഷ ലഭിക്കില്ലെന്ന യു.എസ്. അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഹെഡ്‌ലി നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു.
അതേസമയം മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ കനേഡിയന്‍ പൗരനായ പാക് വംശജന്‍ തഹാവൂര്‍ ഹുസൈന്‍ റാണ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചാള്‍സ് സ്വിഫ്റ്റ് വാദിച്ചു. തന്റെ കക്ഷിയെ സുഹൃത്ത് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വഞ്ചിക്കുകയായിരുനനെന്ന് റാണയുടെ അഭിഭാഷകന്‍ ചാള്‍സ് സ്വിഫ്റ്റ് ആരോപിച്ചു.












Click it and Unblock the Notifications