കനിമൊഴിയെ കാണാന്‍ ബന്ധുക്കളുടെ തിരക്ക്

കനിമൊഴിയുടെ അര്‍ദ്ധസഹോദരരായ തമിഴരശുവും സെല്‍വിയുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയവര്‍. ബുധനാഴ്ച ഡി. എം. കെ പാര്‍ലമെന്ററി നേതാവ് ടി. ആര്‍. ബാലുവിന്റെ കൂടെയാണ് ഇവര്‍ ജയിലിലെത്തി കനിയെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തത്.
തമിഴരശുവിന്റെ ഭാര്യയും ഡിഎംകെ നേതാവുമായ മോഹന, മറ്റൊരു സഹോദരനും മുതിര്‍ന്ന ഡിഎംകെ നേതാവുമായ എം. കെ. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ, കേന്ദ്രമന്ത്രി ദയാനിധിയുടെ അമ്മ മല്ലിക എന്നിവരും കൂടെയുണ്ടായിരുന്നു. 45 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.
2 ജി സ്‌പെക്ട്രം കേസില്‍ തന്നെ നേരത്തെ അറസ്റ്റിലായ ടെലികോംമന്ത്രി എ.രാജയെയും കലൈഞ്ചര്‍ ടി.വി. എം. ഡി ശരത്കുമാറിനെയും ഇവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാട്യാലാ ഹൗസ് കോര്‍ട്ട് കോംപ്‌ളക്‌സിലെ വിചാരണയ്ക്കിടെയായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം കനിമൊഴിയെ കാണാന്‍ പിതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധി എത്തിയിരുന്നു. ചൊവ്വാഴ്ച സ്റ്റാലിനും സഹോദരിയെ കാണാനായി ജയിലില്‍ എത്തിയിരുന്നു. കനിമൊഴി നല്‍കിയ ജാമ്യാപേക്ഷ മെയ് മുപ്പതിനാണ് ദില്ലി ഹൈക്കോടതി പരിഗണിയ്ക്കുന്നത്. ഇതിനിടെ ജയിലിലെ പരിമിത സാഹചര്യങ്ങളും കൊതുകകടിയും കാരണം കനിമൊഴിയ്ക്ക് ഉറക്കം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications