മകന്റെ സഹായത്തോടെ 65കാരിയെ പീഡിപ്പിച്ചു
കടുത്തുരുത്തി: അറുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റുചെയ്തു. മോഹനന്‍(50)എന്നയാളെയാണ് കടുത്തുരുത്തി എസ്ഐ കെപി തോംസണ്‍ ചൊവ്വാഴ്ച അറസ്റ്റുച്യെതത്. കെഎസ് പുരം സ്വദേശിനിയെ മകന്റെ സഹായത്തോടെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഫെബ്രുവരി 20നാണു പരാതിയ്ക്കാസ്പദമായ സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. 23 വര്‍ഷം മുമ്പു ഭര്‍ത്താവ് മരിച്ച സ്ത്രീ മക്കളായ തങ്കച്ചന്‍, ജോജോ എന്നിവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
20നു രാത്രി മൂത്ത മകന്‍ തങ്കച്ചന്‍ പുറത്തുപോയ സമയത്തു വീട്ടിലെത്തിയ മോഹനന്‍ ഇളയ മകന്‍ ജോജോയുടെ സഹായത്തോടെ വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ മദ്യലഹരിയിലായിരുന്ന മകന്‍ ജോജോ കൈകളിലും കാലുകളിലും പിടിച്ചു പ്രതിക്കു സഹായം നല്‍കിയതായി പോലീസ് പറഞ്ഞു.
ഫെബ്രുവരി 22നു പീഡനത്തിനിരയായ സ്ത്രീ പരാതി നല്‍കി. തുടര്‍ന്നു പോലീസ് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കി.
ഇവിടെനിന്നു ലഭിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം ഫോറന്‍സിക് കെമിക്കല്‍ ലാബില്‍ പരിശോധന നടത്തിയ ശേഷമാണു മോഹനനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മോഹനനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications