പ്രിയതമനരികില്‍ കാത്തയ്ക്ക് അന്ത്യവിശ്രമം

Katha
തകഴി: മലയാളത്തിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്തയ്ക്ക് പ്രിയതമനരികില്‍ത്തന്നെ അന്ത്യവിശ്രമം.

ശങ്കരമംഗലം തറവാട്ടില്‍ തകഴി അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിന് സമീപത്ത് തന്നെയാണ് കാത്തയ്ക്കും ചിതയൊരുക്കിയത്. വെള്ളിയാഴ്ച പതിനൊന്നരയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കാത്തയുടെ മൃതദേഹം സംസ്‌കരിച്ചു.

കനത്ത മഴ മൂലം നിശ്ചയിച്ചിരുന്നതിലും വൈകിയാണ് സംസ്‌കാര ചടങ്ങ് തുടങ്ങിയത്.മകന്‍ ഡോക്ടര്‍ ബാലകൃഷ്ണന്‍ ചിതയ്ക്ക് തീകൊളുത്തി.

തകഴിയുടെ ജീവിതത്തില്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന കമലാക്ഷിയമ്മ എന്ന കാത്ത ബുധനാഴ്ച പകല്‍ 11.30ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. തകഴിക്കൊപ്പംതന്നെ പ്രശസ്തയായിരുന്ന കാത്തയുടെ മരണത്തെക്കുറിച്ചറിഞ്ഞ് ഒട്ടേറെയാളുകള്‍ ശങ്കരമംഗലത്ത് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ കെ.സി ജോസഫ്, ജയലക്ഷ്മി, കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍മന്ത്രി ജി.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവര്‍ കാത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+